KSDLIVENEWS

Real news for everyone

മംഗളുരു സൂറത്കല്ലിൽ, അബ്ദുൽ ജലീലിനെ വെട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

SHARE THIS ON

മംഗളുരു സൂറത്കല്ലിൽ, അബ്ദുൽ ജലീലിനെ വെട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ബംഗളൂരു: കര്‍ണാടകയില്‍ സൂറത്ത്കലില്‍ വ്യാപാരിയെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകീട്ടാണ് വ്യാപാരിയായ അബ്ദുള്‍ ജലീലിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം കടയില്‍ കയറി വെട്ടിക്കൊന്നത്.

കൃഷ്ണപുര ഒമ്ബതാം ബ്ലോക്കില്‍ ശനിയാഴ്ച വൈകീട്ടാണ് അബ്ദുള്‍ ജലീലിനെ മുഖംമൂടി ധരിച്ച അക്രമി സംഘം കടയില്‍ കയറി വെട്ടിക്കൊന്നത്. കൃഷ്ണപൂര്‍ നൈത്തങ്ങാടി സ്വദേശി ഷൈലേഷ് പൂജാരി, ഉഡുപ്പി ഹെജമാഡി സ്വദേശി സവിന്‍ കാഞ്ചന്‍, ഉഡുപ്പി കൃഷ്ണപൂര്‍ മൂന്നാം ബ്ലോക്കില്‍ താമസിക്കുന്ന പവന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ശശികുമാര്‍ പറഞ്ഞു.

പിടിയിലായവര്‍ 2021ല്‍ നടന്ന കൊലപാതകത്തിലടക്കം നിരവധി കേസുകളില്‍ പ്രതികളാണ്.

https://chat.whatsapp.com/IXpRGnjv3dMIh2efHQoAnj

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!