KSDLIVENEWS

Real news for everyone

രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടി

SHARE THIS ON

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടി. ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ നിയന്ത്രണം നീട്ടിയതായാണ് ഡി.ജി.സി.എ ഉത്തരവില്‍ പറയുന്നത്.

ഇന്നുവരെയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണം. ജനുവരി 19നാണ് ഫെബ്രുവരി 28 വരെ വിമാന സര്‍വീസ് സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ സസ്പെന്‍ഷന്‍ പിന്നീടു പലവട്ടം പുതുക്കുകയായിരുന്നു.

രാജ്യാന്തര വിമാന സര്‍വീസിന് വിലക്ക് ഉണ്ടെങ്കിലും 2020 ജൂലൈ മുതല്‍ തന്നെ സ്പെഷല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച്‌ 45 രാജ്യങ്ങളിലേക്കു രാജ്യത്തുനിന്നു വിമാന സര്‍വീസ് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!