KSDLIVENEWS

Real news for everyone

പാര്‍ട്ടി നിയമം ലംഘിക്കുമ്ബോള്‍ സര്‍ക്കാര്‍ കണ്ണടക്കുന്നു; രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

SHARE THIS ON

കൊച്ചി | സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നടപ്പാതകളും റോഡുകളും കൈയേറി ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരെയാണ് കോടതി വിമര്‍ശനം.കേരളത്തിന്റെ അങ്ങോളമിങ്ങോളം ഭരണകക്ഷിയുടെ കൊടിതോരണങ്ങള്‍ കാണുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നു കരുതരുതെന്നും കോടതി കുറ്റപ്പെടുത്തി.

വഴികളില്‍ ബോര്‍ഡുകള്‍ വെക്കരുതെന്ന കോടതിയുടെ ഉത്തരവ് പരസ്യമായി ലംഘിച്ചെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടെന്താണെന്നും കോടതി ചോദിച്ചു.

പാര്‍ട്ടി നിയമം ലംഘിക്കുമ്ബോള്‍ സര്‍ക്കാര്‍ കണ്ണടക്കുകയാണ്. പാവപ്പെട്ടവര്‍ ഹെല്‍മറ്റ് വച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നു. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥയെന്നും കോടതി ചോദിച്ചു. സിപിഎം സം്സ്ഥാന സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം

സമാധാനം പുലരുമോ?; റഷ്യ-യുക്രൈന്‍ ചര്‍ച്ച തുടങ്ങി

പാര്‍ട്ടി നിയമം ലംഘിക്കുമ്ബോള്‍ സര്‍ക്കാര്‍ കണ്ണടക്കുന്നു; രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

യുക്രൈന്‍ വ്യോമമേഖല നിയന്ത്രണത്തിലാക്കിയതായി റഷ്യ

രക്ഷാദൗത്യം ഏകോപിപ്പിക്കാന്‍ നാല് കേന്ദ്രമന്ത്രിമാര്‍ യുക്രൈന്‍ അതിര്‍ത്തിയിലേക്ക്

യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസ്; നിമിഷ പ്രിയയുടെ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു

കീവില്‍ കര്‍ഫ്യൂ താത്കാലികമായി പിന്‍വലിച്ചു: വിദ്യാര്‍ഥികള്‍ പടിഞ്ഞാറന്‍ ഭാഗത്തേക്ക് സഞ്ചരിക്കണമെന്ന് ഇന്ത്യന്‍ എംബസി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!