KSDLIVENEWS

Real news for everyone

ചെമ്മനാട് പഞ്ചായത്തിൽ 13 വിദ്യാലയങ്ങളിൽസ്മാർട്ട് ക്ലാസ് മുറി ഒരുങ്ങി

SHARE THIS ON

പൊയിനാച്ചി: ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 39.90 ലക്ഷം രൂപ ചെലവിൽ 13 എൽ.പി., യു.പി. വിദ്യാലയങ്ങളിൽ സ്മാർട്ട് ക്ലാസ് മുറി ഒരുക്കൽ പൂർത്തിയായി. അവസാന ഘട്ടമായി ഈ വിദ്യാലയങ്ങൾക്ക് ലാപ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ എന്നിവ പഞ്ചായത്ത് പ്രസിഡൻറ് സുഫൈജ അബൂബക്കർ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ്‌ മൻസൂർ കുരിക്കൾ അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ ആയിഷ, രാജൻ കെ. പൊയിനാച്ചി, സുചിത്ര, മൈമൂന, പഞ്ചായത്ത് സെക്രട്ടറി പി.ദേവദാസ്, കെ.വി.വിജയൻ, പദ്ധതിനിർവഹണ ഉദ്യാഗസ്ഥൻ കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. തെക്കിൽപ്പറമ്പ്, തെക്കിൽ വെസ്റ്റ്, കോളിയടുക്കം, ചെമ്മനാട് വെസ്റ്റ്, ബെണ്ടിച്ചാൽ, ജി.എഫ്.യു.പി.എസ്. കീഴൂർ, ചെമ്പരിക്ക, ചെമ്മനാട് ഈസ്റ്റ്, പെരുമ്പള, ചാത്തങ്കൈ, കളനാട് ന്യൂ, തെക്കിൽ ഈസ്റ്റ്, ജി.എൽ.പി.എസ്. ചന്ദ്രഗിരി എന്നീ വിദ്യാലയങ്ങൾക്കാണ് സ്മാർട്ട് ക്ലാസ് മുറിയായത്. ഒരോ വിദ്യാലയങ്ങൾക്കും ഒന്നരലക്ഷം വീതം അനുവദിച്ചാണ് ഇതിന് തുടക്കം കുറിച്ചത്. രണ്ടാം ഘട്ടത്തിൽ 11.5 ലക്ഷം രൂപ ചെലവഴിച്ച് ഫർണീച്ചറും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. മൂന്നാം ഘട്ടമായാണ് ലാപ്ടോപ്പും പ്രൊജക്ടറും സ്ക്രീനും നൽകിയത്. ഇതോടെ ഈ സ്കൂളുകളിൽനിന്നുതന്നെ അധ്യാപകർക്ക് വിദ്യാർഥികൾക്ക് ഓൺലൈനിൽ ഡിജിറ്റൽ ക്ലാസെടുക്കാൻ സൗകര്യമായി. കെൽട്രോണാണ് സാങ്കേതിക സഹായം നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!