KSDLIVENEWS

Real news for everyone

നീലേശ്വരം പള്ളിക്കര മേൽപ്പാലം: റെയിൽവേയുടെ കണ്ണുതുറക്കാൻ സമരം അനിവാര്യം -പി.കരുണാകരൻ

SHARE THIS ON

നീലേശ്വരം : പള്ളിക്കര മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് ഓരോ ഘട്ടത്തിലും റെയിൽവേ അധികൃതർ കാണിക്കുന്ന ഉദാസീനതയാണ് പണി പൂർത്തിയാകാൻ കാലതാമസമെന്നും മെല്ലെപ്പോക്ക് അവസാനിക്കാൻ ജനകീയസമരം അനിവാര്യമാണെന്നും മുൻ എം.പി. പി. കരുണാകരൻ പറഞ്ഞു.


പള്ളിക്കര മേൽപ്പാലം പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. നീലേശ്വരം ഏരിയാ കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.







ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ശകുന്തള, നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, സി.പി.എം. ഏരിയാ സെക്രട്ടറി എം. രാജൻ, ടി.പി. ശാന്ത, കെ.വി. ദാമോദരൻ, എസ്. പ്രീത, പി. അമ്പാടി, കെ.പി. രവീന്ദ്രൻ, കെ.യു. ദാമോദരൻ, കെ. കണ്ണൻ നായർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!