KSDLIVENEWS

Real news for everyone

നൗഷാദിന്റെ തിരോധാനം: നിരന്തരം മൊഴിമാറ്റി അഫ്‌സാന, പ്രതിസന്ധിയിലായി അന്വേഷണം; നുണപരിശോധനയ്ക്ക് സാധ്യത

SHARE THIS ON

പത്തനംതിട്ട: പരുത്തിപ്പാറയില്‍ ഒന്നരവര്‍ഷമായി കാണാതായ നൗഷാദിനെ സംബന്ധിച്ച അന്വേഷണം പ്രതിസന്ധിയിൽ. പ്രതിയായ ഭാര്യ അഫ്‌സാന നിരന്തരമായി മൊഴിമാറ്റിപ്പറയുകയും പരിശോധനകളില്‍ മൃതദേഹാവശിഷ്ടം കണ്ടെത്താനാവാതിരിക്കുകയും ചെയ്യുന്നതാണ് കേസിനെ വഴിമുട്ടിക്കുന്നത്. മൃതദേഹാവശിഷ്ടം കിട്ടാത്ത പക്ഷം അഫ്‌സാനയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. അഫ്‌സാന ഇപ്പോള്‍ റിമാന്‍ഡിലാണ്. അഫ്‌സാനയ്ക്ക് മാനസികപ്രശ്‌നങ്ങളില്ലെന്നു തന്നെയാണ് പോലീസിന്‍റെ വിലയിരുത്തല്‍. നൗഷാദിനെ കൊന്നെന്നും സമീപത്തുള്ള ആരാധനാലയത്തിന്റെ സെമിത്തേരിയില്‍ മൃതദേഹം കുഴിച്ചിട്ടെന്നുമായിരുന്നു അഫ്സാനയുടെ കുറ്റസമ്മതം. ഇതനുസരിച്ച് അഫ്സാനയെ പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിച്ച വീട്ടിലെത്തിച്ചു. സമീപത്തെ സെമിത്തേരിയില്‍ പരിശോധിച്ചെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചില്ല. ഇതോടെ അഫ്‌സാന വീണ്ടും മൊഴിമാറ്റി. മൃതദേഹം ആറ്റില്‍ കൊണ്ടുചെന്ന് ഒഴുക്കിയെന്നാക്കി. എന്നാല്‍, സമീപത്തെങ്ങും ആറില്ലാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് വീടിനുള്ളില്‍ കുഴിയെടുത്ത് അതിനുള്ളിലിട്ടെന്ന് പറഞ്ഞത്. ഇതനുസരിച്ച് വീടിനുള്ളില്‍ പോലീസ് രണ്ടിടത്തായി അഫ്സാനയുടെ സാന്നിധ്യത്തില്‍ കുഴിയെടുത്തെങ്കിലും ഒന്നും കിട്ടിയില്ല. വീടിന്റെ പിന്നിലെ സെപ്റ്റിക് ടാങ്കിലുണ്ടെന്നും മുകളിലായുള്ള പറമ്പിലെ കുഴിയിലുണ്ടെന്നുമൊക്കെ മാറ്റി പറഞ്ഞതനുസരിച്ച് അവിടൈയും നോക്കി. പക്ഷേ, പറഞ്ഞതെല്ലാം കള്ളമായിരുന്നു. വീടിന്റെ അടുക്കളയ്ക്ക് സമീപത്തുള്ള മുറ്റത്തിട്ട് രക്തം പുരണ്ട വസ്ത്രങ്ങള്‍ കത്തിച്ചെന്നും അഫ്സാന പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് ശാസ്ത്രീയ കുറ്റാന്വേഷക സംഘവും ഫോറന്‍സിക് ടീമും അഫ്സാന പറഞ്ഞ സ്ഥലത്തെല്ലാം പരിശോധന നടത്തി. JUST IN 8 min ago അഞ്ച് കോടി പേര്‍ റിട്ടേണ്‍ ഫയല്‍ ചെയ്തു: അവസാന തിയതി നീട്ടിയേക്കില്ല 20 min ago കരൾമാറ്റ ശസ്ത്രക്രിയ വരെ വേണ്ടിവന്നേക്കാം; ഹെപ്പറ്റൈറ്റിസ് ഗുരുതരമാവുന്നത് എപ്പോൾ? 24 min ago സ്വന്തക്കാരെ നിയമിച്ച് ഉന്നതവിദ്യാഭ്യാസ മേഖല തകര്‍ക്കാന്‍ നോക്കുന്നു – വി.ഡി സതീശന്‍ See More അതിനിടെ, നൗഷാദിന് എന്തുസംഭവിച്ചെന്ന് കണ്ടുപിടിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. അഫ്‌സാന വീട്ടിലും ഇതുപോലെയായിരുന്നു പെരുമാറിയിരുന്നതെന്നും അദ്ദേഹം പറയുന്നു. ഒരിക്കല്‍ പറഞ്ഞതാവില്ല പിന്നെ പറയുക. എന്തെങ്കിലും മാനസികപ്രശ്‌നമുണ്ടോ എന്നത് അഫ്‌സാനയുടെ രക്ഷിതാക്കള്‍ക്കേ അറിയൂ. അവരുമായി തങ്ങള്‍ക്ക് ബന്ധമില്ല. അഫ്‌സാന കൈക്കുഞ്ഞിനെയൊക്കെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും നൗഷാദിന്റെ പിതാവ് അഷ്‌റഫ് പറഞ്ഞു. കുഞ്ഞുങ്ങളെ ശ്രദ്ധിക്കാതിരിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ ശീലങ്ങള്‍ അഫ്‌സാനയ്ക്കുണ്ടായിരുന്നെന്ന് നൗഷാദിന്റെ മാതാവും പറയുന്നു. മുറിയില്‍ ഇരുവരും തമ്മിലുള്ള സ്‌നേഹബന്ധം കാണിക്കുന്ന ചുവരെഴുത്തുകളും വരകളുമുണ്ടായിരുന്നു. അഫ്‌സാന എഴുതിയവയായിരുന്നു അതെല്ലാം.അഫ്‌സാനയ്ക്ക് മാനസിക പ്രശ്‌നമുള്ളതായി നൗഷാദിന്റെ മാതാവും സംശയം പ്രകടിപ്പിച്ചു. ‘ചക്കര കുട്ടന്‍ എന്റെ ഇക്ക, സ്വീറ്റ് ഇക്ക’ തുടങ്ങി ഇരുവരും തമ്മിലുള്ള സ്‌നേഹം സൂചിപ്പിക്കുന്ന വരകളും ചുവരെഴുത്തുകളും മുറിയിലുണ്ട്. വാഹനങ്ങള്‍ കണ്ട് അമ്പരപ്പോടെ നാട്ടുകാര്‍ നിമിഷനേരത്തില്‍ പോലീസ് വാഹനങ്ങളും മാധ്യമപ്രവര്‍ത്തകരുടെ നീണ്ട നിരയും കണ്ട അമ്പരപ്പിലായിരുന്നു വ്യാഴാഴ്ച ഏറത്ത് പരുത്തിപ്പാറ ലക്ഷംവീട് നിവാസികള്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അഫ്‌സാനയുമായി പോലീസ് പരുത്തിപ്പാറയില്‍ എത്തിയത്. ലക്ഷംവീട്ടിലുള്ള പള്ളിക്ക് സമീപത്തേക്കാണ് ആദ്യം എത്തിയത്. ഒന്നരവര്‍ഷം മുന്‍പ് അഫ്സാനയും ഭര്‍ത്താവ് നൗഷാദും വാടകയ്ക്ക് താമസിച്ചിരുന്നത് ഈ പള്ളിക്ക് സമീപത്തായുള്ള വീട്ടിലായിരുന്നു. പള്ളിയും ഇവര്‍ താമസിച്ചിരുന്ന വീടിന്റെ പുരയിടവും തമ്മില്‍ ഒരു മതിലിന്റെ വേര്‍തിരിവാണുള്ളത്. പരിശോധനകള്‍ കണ്ട് നാട്ടുകാര്‍ക്ക് എന്താണ് കാര്യമെന്ന് മനസ്സിലായില്ല. എന്നാല്‍, തൊട്ടുപുറകെ മാധ്യമങ്ങള്‍കൂടി എത്തിയതോടെ കാര്യം എന്താണെന്നറിയാന്‍ നാട്ടുകാരും തടിച്ചുകൂടിത്തുടങ്ങി. ഉടന്‍തന്നെ യുവതിയുമായി പോലീസ് സ്ഥലത്തുനിന്നും പോയി. ഇതിനിടെ വാര്‍ത്തകളിലൂടെ വിവരങ്ങള്‍ അറിഞ്ഞ് കൂടുതല്‍ ആളുകള്‍ സ്ഥലത്തേക്കെത്തിക്കൊണ്ടിരുന്നു. വീണ്ടുമെത്തിയ പോലീസിന്റെ പരിശോധനകള്‍ മുഴുവന്‍ വാടകവീടിനുള്ളിലും അതിന്റെ പരിസരങ്ങളിലുമായിരുന്നു. മണിക്കൂറുകള്‍ നീണ്ട പോലീസ് നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് നാട്ടുകാരും പിരിഞ്ഞത്. നൗഷാദിനെ കണ്ടെത്താന്‍ കാണാതായ നൗഷാദിനെ തിരക്കി പോലീസ് അടുത്തിടെ അടൂരില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കൂടല്‍ പോലീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഏഴുമാസം മുന്‍പ് നൗഷാദിനെ അടൂര്‍ ഭാഗത്ത് കണ്ടതായി പോലീസിന് വിവരം ലഭിച്ചുവെങ്കിലും സ്ഥിരീകരണമുണ്ടായില്ല. അടൂര്‍, പറക്കോട് ഭാഗത്തെ പച്ചക്കറിക്കടകള്‍, പഴക്കടകള്‍, കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡ്, ലോട്ടറി കടകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നൗഷാദിന്റെ ചിത്രം കാണിച്ചായിരുന്നു അന്വേഷണം. പലരും ഇയാളെ കണ്ടതായി പറഞ്ഞുവെങ്കിലും അത് എപ്പോഴാണെന്നുമാത്രം പലര്‍ക്കും ഓര്‍മയില്ലായിരുന്നു. ഇത്തരത്തില്‍ അന്വേഷണം നടന്നുവരവെയാണ് നൗഷാദിന്റെ ഭാര്യ അഫ്‌സാനയുടെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്. നൗഷാദിനെ കാണാതായതുമായി ബന്ധപ്പെട്ട് ചില ആളുകളുടെ പേര് അഫ്‌സാന ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞിരുന്നു. പക്ഷേ, അന്വേഷണത്തില്‍ ഇവര്‍ക്കൊന്നും നൗഷാദിന്റെ തിരോധാനത്തില്‍ പങ്കില്ലെന്ന് പോലീസിന് വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!