ദാറുൽ ഇഹ്‌സാൻ മീലാദ് ക്യാമ്പയിന് തുടക്കമായി:
തിരുനബി ജീവിത സന്ദേശങ്ങൾ സാർവ്വജനീനം

ബദിയടുക്ക:
തിരു നബി(സ )യുടെ
ജീവിത സന്ദേശങ്ങളും
പ്രബോധന പ്രവർത്തനങ്ങളും
സാമൂഹിക
പരിഷ്കരണങ്ങളും
സാർവ്വ കാലികവും
സർവ്വജനീനവുമാണെന്ന് അബൂബക്കർ സഅദി നെക്രാജെ
പ്രസ്താവിച്ചു .
തിരുനബി (സ)യുടെ
ജന്മദിനത്തിന്റെ ഭാഗമായി ബദിയടുക്ക ഹസനാബാദ്
ദാറുൽ ഇഹ്സാനിൽ നടക്കുന്ന മീലാദ് ക്യാമ്പയിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാമ്പയിന്റെ ഭാഗമായി ഹുബ്ബുറസൂൽ കോൺഫറൻസ്,മീലാദ് റാലി,സ്‌നേഹ പ്രഭാഷണം, മൗലീദ് സദസ്സ്, ബുർദ്ദ, വിദ്യാർത്ഥികളുടെ കാല മത്സരം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും
അബ്ദുൽ ഖാദർ ഹാജി കൊല്യം
അധ്യക്ഷത വഹിച്ചു.
ജി.എസ് അബ്ദുൽ ഖാദർ സഅദി ഉദ്ഘാടനം ചെയ്തു.
അബൂബക്കർ സഅദി
സന്ദേശ പ്രഭാഷണം നടത്തി ഇബ്രാഹിം സിദ്ദീഖി തുപ്പക്കൽ ഹനീഫ് സഅദി മുശൈദ് ഹിമമി ഹസൻ ഹിമമി സംസാരിച്ചു.
ഫൈസൽ നെല്ലിക്കട്ട സ്വാഗതം പറഞ്ഞു .