ജീവൻ സംരക്ഷിക്കുന്നതിനേക്കാൾ വലിയ സേവനമില്ല’; ഇന്ത്യൻ ക്യാപ്റ്റനും സംഘത്തിനും യുഎഇയുടെ പരമോന്നത ബഹുമതി, ചടങ്ങിൽ പങ്കെടുത്ത് പ്രമുഖർ

അബുദാബി: സെപ്റ്റംബർ 30ന് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് നടപ്പിലാക്കാൻ ശ്രമിച്ച ഭീകരാക്രമണവും വിമാനം തട്ടിയെടുക്കാനുള്ള നീക്കവും ധീരമായി ചെറുത്തുതോൽപ്പിച്ച ജീവനക്കാർക്ക് യുഎഇയുടെ ആദരം. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ സമയോചിതമായി ഇടപെട്ട ജീവനക്കാരെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് സ്വീകരിച്ച് അഭിനന്ദിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ചടങ്ങിൽ സംബന്ധിച്ചു. ദുബായ് കിരീടാകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ജീവനക്കാർക്ക് രാജ്യത്തിന്റെ പ്രമുഖ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ് II’ (ഫസ്റ്റ് ക്ലാസ്) സമ്മാനിച്ചു. പൊതുസേവന രംഗത്തും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിലും മികച്ച സംഭാവന നൽകുന്ന വിദേശ നയതന്ത്രജ്ഞർക്കും വിശിഷ്ട വ്യക്തികൾക്കുമാണ് സാധാരണയായി ഈ പുരസ്കാരം നൽകാറുള്ളത്.
14
അബുദാബി∙ സെപ്റ്റംബർ 30ന് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് നടപ്പിലാക്കാൻ ശ്രമിച്ച ഭീകരാക്രമണവും വിമാനം തട്ടിയെടുക്കാനുള്ള നീക്കവും ധീരമായി ചെറുത്തുതോൽപ്പിച്ച ജീവനക്കാർക്ക് യുഎഇയുടെ ആദരം. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ സമയോചിതമായി ഇടപെട്ട ജീവനക്കാരെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് സ്വീകരിച്ച് അഭിനന്ദിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ചടങ്ങിൽ സംബന്ധിച്ചു. ദുബായ് കിരീടാകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ജീവനക്കാർക്ക് രാജ്യത്തിന്റെ പ്രമുഖ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ് II’ (ഫസ്റ്റ് ക്ലാസ്) സമ്മാനിച്ചു. പൊതുസേവന രംഗത്തും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിലും മികച്ച സംഭാവന നൽകുന്ന വിദേശ നയതന്ത്രജ്ഞർക്കും വിശിഷ്ട വ്യക്തികൾക്കുമാണ് സാധാരണയായി ഈ പുരസ്കാരം നൽകാറുള്ളത്.
ദുബായിൽനിന്ന് 174 യാത്രക്കാരും 8 ജീവനക്കാരുമായി ടെൽ അവീവിലേക്ക് പുറപ്പെട്ട എഫ്ഇസഡ്1073 ഫ്ലൈദുബായ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്രയ്ക്കിടെ 29 വയസ്സുള്ള ഒമാൻ സ്വദേശിയായ സഹപൈലറ്റ് കോക്പിറ്റിൽ സൂക്ഷിച്ചിരുന്ന ക്രാഷ് ആക്സ് (അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന കോടാലി) ഉപയോഗിച്ച് പ്രധാന പൈലറ്റിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
വിമാനം തട്ടിയെടുത്ത് ബെൻ ഗുറിയൻ വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിലേക്ക് ഇടിച്ചുകയറ്റി വൻ ദുരന്തമുണ്ടാക്കാനായിരുന്നു ഇയാളുടെ പദ്ധതി എന്ന് യുഎഇ പബ്ലിക് പ്രൊസിക്യൂഷൻ റിപോർട്ട് ചെയ്തു. മുൻപ് നടത്തിയ രണ്ടു സർവീസുകളിലൂടെ ഇയാൾ റൂട്ടും വിമാനത്താവളവും കൃത്യമായി പഠിച്ച ശേഷമാണ് മൂന്നാം യാത്രയിൽ ആക്രമണത്തിന് തുനിഞ്ഞതെന്ന് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ പരുക്ക് പറ്റിയിട്ടും പൈലറ്റും മറ്റ് ജീവനക്കാരും ചേര്ന്ന് സഹപൈലറ്റിന്റെ നീക്കം പരാജയപ്പെടുത്തുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് സുരക്ഷിതമായി തിരിച്ചിറക്കുകയുമായിരുന്നു.
“ദുരന്തം ഒഴിവാക്കാൻ ജീവനക്കാർ കാട്ടിയ ധൈര്യത്തെയും പ്രതിബദ്ധതയെയും ഷെയ്ഖ് ഹംദാൻ അഭിനന്ദിച്ചു. മുൻപ് ഒക്ടോബർ 3-ന്, ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ഷെയ്ഖ് ഹംദാൻ നേരിട്ടെത്തി സന്ദർശിച്ചിരുന്നു.
യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷും ജീവനക്കാരുടെ ധീരതയെ പ്രശംസിച്ചു. മനുഷ്യജീവൻ സംരക്ഷിക്കുന്നതിനേക്കാൾ വലിയ സേവനമില്ലെന്നും ജീവനക്കാരുടെ ആത്മധൈര്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് യുഎഇ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്ന് ഭരണാധികാരികൾ വ്യക്തമാക്കി. ദുബായ് സിവില് ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തും ഉൾപ്പെടെ പ്രമുഖ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

