KSDLIVENEWS

Real news for everyone

പോലീസ് സ്‌റ്റേഷന്‍ പൂര്‍ണമായും തകര്‍ത്തു; റോഡില്‍ കല്ലും ബിയര്‍ കുപ്പികളും, KSRTC ബസുകളും തകര്‍ത്തു

SHARE THIS ON

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷന്‍ പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു. മുല്ലൂരിലെ സംഘര്‍ഷത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ആയിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി കഴിഞ്ഞ രാത്രി സംഘര്‍ഷമുണ്ടാക്കിയത്. പോലീസ് സ്‌റ്റേഷന്റെ മുന്‍വശം പൂര്‍ണ്ണമായും അടിച്ചുതകര്‍ത്ത നിലയിലാണ്. കല്ലും കമ്പും ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്. പോലീസ് സ്‌റ്റേഷനിലെ ഹെല്‍പ് ഡെസ്‌ക് അടക്കമാണ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തത്.

പോലീസ് സ്‌റ്റേഷന്റെ ചില്ലുകള്‍ തകര്‍ത്തു. പരിക്കേറ്റ പോലീസുകാര്‍ക്ക് ആശുപത്രിയില്‍ പോകാന്‍ പോലും സാധിച്ചിരുന്നില്ല. പോലീസ് വാഹനങ്ങളും അടിച്ചുതകര്‍ത്ത നിലയിലായിരുന്നു. വിഴിഞ്ഞം, ഫോര്‍ട്ട് പോലീസിന്റെ ജീപ്പുകള്‍ രണ്ടും അടിച്ചുതകര്‍ത്തിരുന്നു. പുറത്തുണ്ടായിരുന്ന ഒരു പോലീസ് ജീപ്പും വാനും പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു.സ്‌റ്റേഷനിലെ ചെടിച്ചട്ടികള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു വാഹനം തകര്‍ത്തത്. വലിയ കല്ലുകള്‍ ഉപയോഗിച്ചായിരുന്നു ചില്ലുകള്‍ തകര്‍ത്തത്. പോലീസ് സ്‌റ്റേഷനിലെ സി.സി.ടി.വിയും പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!