KSDLIVENEWS

Real news for everyone

സില്‍വര്‍ ലൈന്‍ പദ്ധതി നടപടികള്‍ തത്കാലം മരവിപ്പിച്ചു, ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

SHARE THIS ON

തിരുവനന്തപുരം: അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച സില്‍വര്‍ലൈനില്‍ സംസ്ഥാന സര്‍ക്കാരിന്റെ യുടേണ്‍. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും മരവിപ്പിച്ചു കൊണ്ട് റവന്യു വകുപ്പ് ഉത്തരവിറക്കി. ഭൂമിയേറ്റെടുക്കാന്‍ നിര്‍ദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും വകുപ്പ് മടക്കി വിളിച്ചു. പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് നിയോഗിച്ച 205 ഉദ്യോഗസ്ഥരെയാണ് തിരികെ വിളിപ്പിച്ചത്. സാമൂഹികാഘാത പഠനം തല്‍ക്കാലം നടത്തേണ്ടതില്ലെന്നും കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം മതി മറ്റ് നടപടികളെന്നും റവന്യു വകുപ്പിന്റെ ഉത്തരവിലുണ്ട്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ തത്കാലം പിന്‍വാങ്ങുന്നു എന്നാണ് റവന്യു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ നിന്ന് വ്യക്തമാകുന്നത്. Next Stay രണ്ട് മാസം മുമ്പ് കാലാവധി നീട്ടി കൊടുത്തതിന് പിന്നാലെയാണ് ഇത്രയും ഉദ്യോഗസ്ഥരെ മടക്കി വിളിച്ചത് എന്നതാണ് ശ്രദ്ധേയം. നേരത്തെ സാമൂഹികാഘാത പഠനത്തിന് വേണ്ടി നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ റവന്യു വകുപ്പ് മടക്കി വിളിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ പഠനവുമായി മുന്നോട്ടു പോകാനാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. JUST IN 32 min ago അടൂര്‍ ഗോപാല കൃഷ്ണന്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത ചലച്ചിത്രമേള -IFFK പിറന്ന വഴി! 33 min ago വിഴിഞ്ഞം: പോലീസ് കാഴ്ചക്കാരെന്ന് അദാനി; അക്രമം തടയാന്‍ സര്‍ക്കാര്‍ എന്തുചെയ്‌തെന്ന് ഹൈക്കോടതി See More ഈ തീരുമാനം വന്ന ആഴ്ചക്കുള്ളിലാണ് സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മരവിപ്പിക്കുന്നത്. സില്‍വര്‍ ലൈനില്‍ നിന്നും ഒരു കാരണവശാലും പുറകോട്ടില്ലെന്നാണ് നേരത്തേ സര്‍ക്കാര്‍ പറഞ്ഞിരുന്നത്.” https://www.mathrubhumi.com/news/kerala/silver-line-project-kerala-government-order-to-freeze-the-project-1.8086513#:~:text=HOME,%E0%B4%A8%E0%B5%87%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%20%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%20%E0%B4%AA%E0%B4%B1%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!