KSDLIVENEWS

Real news for everyone

സ്ഥലം ഒഴിപ്പിക്കൽ നടപടിയ്ക്കിടെ തീ കൊളുത്തി ആതമഹത്യ ശ്രമം ; ഭർത്താവിന് പിന്നാലെ പൊള്ളലേറ്റ ഭാര്യയും മരിച്ചു

SHARE THIS ON

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്ബിളിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് രാജന്‍ നേരത്തെ മരിച്ചിരുന്നു. പിന്നാലെയാണ് അമ്ബിളിയും മരിച്ചത്.

ഇക്കഴിഞ്ഞ 22നാണ് സംഭവം. സ്ഥലം ഒഴിപ്പിക്കല്‍ നടപടിക്കിടെയാണ് രാജനും അമ്ബിളിയും സ്വയം തീ കൊളുത്തിയത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര പോങ്ങയില്‍ സ്വദേശികളാണ് മരിച്ചത്. പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു.

സ്ഥലം ഒഴിപ്പിക്കല്‍ നടപടിക്കിടെ ദമ്ബതികള്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു
ഗുരുതരമായി പൊളളലേറ്റ രാജനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കല്‍ നടപടി നടക്കുന്നതിനിടെയാണ് ദമ്ബതിമാരായ രാജനും ഭാര്യ അമ്ബിളിയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയത്.

ഒരു വര്‍ഷം മുമ്ബ് അയല്‍വാസി വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജന്‍ കയ്യേറിയതിനെതിരെ നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്ബാദിച്ചിരുന്നു. എന്നാല്‍ രാജന്‍ ഈ പുരയിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി.

കഴിഞ്ഞ ജൂണില്‍ കോടതി കമ്മിഷനെ നിയോഗിച്ച്‌ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് രാജന്‍ തടസപ്പെടുത്തി. തുടര്‍ന്ന് പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും ആത്മഹത്യാശ്രമം നടത്തിയത്.

75 ശതമാനത്തോളം പൊളളലേറ്റ രാജനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഭാര്യ അമ്ബിളിയുടെ പൊളളല്‍ ഗുരുതരമല്ല. അതേസമയം ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച എഎസ്‌ഐ അനില്‍ കുമാറിനും പൊള്ളലേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!