മന്‍മോഹന്‍ സിങ്ങിന് വിട നല്‍കി രാജ്യം, സംസ്‌കാരത്തിന് പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രമുഖരെത്തി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് രാജ്യം വിട ചൊല്ലുന്നു. നിഗം ബോധ് ഘട്ടിലാണ് അന്ത്യകര്‍മം. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രമുഖരെത്തി. സിഖ് മതാചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ നിന്ന് രാവിലെ എട്ടോടെ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് മാറ്റി. എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനം പൂര്‍ത്തിയായി. സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണെത്തിയത്.

