രാഷ്ട്രീയത്തില്‍ മതം കലര്‍ത്താതിരുന്നാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാകും: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളെ ഒഴിവാക്കുകയും രാഷ്ട്രീയത്തില്‍ മതം കലര്‍ത്താതിരിക്കുകയും ചെയ്താല്‍ വിദ്വേഷപ്രസംഗങ്ങള്‍ ഇല്ലാതാകുമെന്ന് സുപ്രീം കോടതി. രാഷ്ട്രീയവും മതവും തമ്മില്‍ വേര്‍പെടുത്തുകയും മതത്തെ ഉപയോഗിച്ചുള്ള രാഷ്ട്രീയപ്രവര്‍ത്തനം ഉപേക്ഷിക്കുകയും ചെയ്യുന്ന നിമിഷം ഇത്തരം പ്രസംഗങ്ങള്‍ ഇല്ലാതാകുമെന്നും കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിന് വിവിധ സംസ്ഥാന അധികാരികള്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. എന്തുകൊണ്ടാണ് ആളുകള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തതെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫും ബി.വി.നാഗരത്നയും അടങ്ങുന്ന

