കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സമയക്രമമായി

കൊണ്ടോട്ടി | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് കേരളത്തിലെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിമാനങ്ങളുടെ സമയവിവര പട്ടികയായി. കോഴിക്കോട് നിന്ന് 19 ദിവസങ്ങളില്‍ 44 വിമാനങ്ങളിലായി 6,380 ഹാജിമാരും കണ്ണൂരില്‍ നിന്ന് 13 ദിവസം ഓരോ വിമാനങ്ങളിലായി 1,885 ഹാജിമാരും കൊച്ചിയില്‍ നിന്ന് ആറ് വിമാനങ്ങളിലായി 2,470 ഹാജിമാരും (ആകെ 10,735) ഒന്നാം ഘട്ടത്തില്‍ കേരളത്തില്‍ നിന്ന് ഹജ്ജിന് പുറപ്പെടും. വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് അവസരം ലഭിച്ച ഹാജിമാരുടെ വിമാന സമയവിവര പട്ടിക പിന്നീടാണ് പുറത്തിറക്കുക. 145 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ ചെറിയ വിമാനങ്ങളാണ് കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നും പുറപ്പെടുന്നത്. കൊച്ചിയില്‍ നിന്ന് 415 പേര്‍ക്ക് യാത്ര ചെയ്യാവുന്ന സഊദി അറേബ്യയുടെ ജംബോ ജെറ്റ് വിമാനമാണ് ഏര്‍പ്പെടുത്തിയത്. പുറപ്പെടല്‍ തീയതി, സമയം കരിപ്പൂര്‍ ജൂണ്‍ അഞ്ച്- 4.25, 8.30, 6.35. ആറ്- 8.40, 6.35. ഏഴ്- 8.25 6.35. എട്ട്- 9.00, 6.35. ഒന്പത്- 4.25, 9.15. പത്ത്- 4.20, 8.25, 6.35. 11- 9.00, 6.35. 12- 8.45, 6.35. 13- 8.25, 6.35. 14- 6.45, 3.55. 15- 9.15, 6.50. 16- 4.20, 9.15, 6.10. 17- 4.20, 7.05, 6.10. 18- 8.25, 6.35. 19- 4.20, 7.10, 6.40. 20- 8.25, 7.20. 21- 8.25, 6.05. 22- 4.25, 8.10. കണ്ണൂര്‍ ജൂണ്‍ നാല്- 1.45. ആറ്- 10.35. ഏഴ്- 1.50. എട്ട്- 3.50. 11- 1.45. 12- 3.00. 13- 11.30. 14- 1.50. 15- 3.20. 18- 1.45. 20- 12.30. 21- 2.00. 22- 3.30. കൊച്ചി ജൂണ്‍ ഏഴ്- 11.30. ഒമ്ബത്- 11.30. പത്ത്- 11.30. 12- 11.30. 14- 11.30. 21- 11.30. ഒരു ദിവസം മുമ്ബ് ക്യാമ്ബില്‍ എത്തണം ഹജ്ജിന് അവസരം ലഭിച്ചവര്‍ അവര്‍ക്കുള്ള വിമാന തീയതിക്ക് ഒരു ദിവസം മുമ്ബ് ഹജ്ജ് ക്യാമ്ബില്‍ എത്തണം. മുൻ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ ഹാജിമാര്‍ നേരിട്ട് പുറപ്പെടല്‍ കേന്ദ്രത്തിലെത്തി ബാഗേജുകള്‍ എയര്‍ലൈൻസ് അധികൃതരെ ഏല്‍പ്പിച്ചതിന് ശേഷമാണ് ക്യാമ്ബിലെത്തേണ്ടത്. വിമാന തീയതി ലഭിക്കാത്തവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ അത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കും.

