പിക്അപ്പ് വാനുമായി സ്കോര്‍പിയോ കൂട്ടിയിച്ചു; ഏഴു എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

ഗുവാഹത്തി: അസമില്‍ ഏഴ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. സ്കോര്‍പിയോ കാര്‍, ബൊലേറൊ പിക്അപ്പ് വാനുമായാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി ഗുവാഹത്തി ജലുക്ബാരി മേല്‍പ്പാലത്തിന് സമീപമാണ് സംഭവം. അസം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. കോളജില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളാണ് സ്കോര്‍പിയോ കാറില്‍ സഞ്ചരിച്ചത്. കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥി മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അമിത വേഗത്തിലെത്തിയ സ്കോര്‍പിയോ കാര്‍ നിയന്ത്രണം വിട്ട് പിക്അപ്പ് വാനില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്കോര്‍പിയോ കാറില്‍ പത്തുപേര്‍ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര് ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്

