അംഗീകാരമില്ലാത്ത സ്കൂളില്‍ നിന്ന് അംഗീകാരമുള്ള സ്കൂളിലേക്ക് മാറാന്‍ ഇനി ടി.സി നിര്‍ബന്ധമല്ല

വയസ്സ് അടിസ്ഥാനത്തിലും ചെറിയ പ്രവേശനപരീക്ഷാ അടിസ്ഥാനത്തിലുമായിരിക്കും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുക. ഈ അധ്യയന വര്‍ഷം മുതല്‍ തന്നെ ഉത്തരവ് നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്കി. സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അണ് എയ്ഡഡ് വിദ്യാലയങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചു

