KSDLIVENEWS

Real news for everyone

മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യം ശക്തമാക്കാൻ പ്രതിപക്ഷം; കയ്യാങ്കളി കേസ് അടിയന്തര പ്രമേയമായി കൊണ്ടുവരും

SHARE THIS ON

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും. നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിന് തിരിച്ചടിയായ സുപ്രീംകോടതി ഉത്തരവും മന്ത്രിയുടെ രാജി ആവശ്യത്തിലും അടിയന്തര പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം.



നിയമസഭയ്ക്ക് പുറത്ത് കോണ്‍ഗ്രസും ബഹുജന സംഘടനകളും പ്രതിഷേധം സംഘടിപ്പിക്കും. രാജിയില്ലാതെ പിന്നോട്ടില്ലെന്ന് കെപിസിസി പറയുമ്പോൾ ശിവൻകുട്ടി മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!