കണ്ണൂർ ധനലക്ഷ്മി ആശുപത്രിക്ക് സമീപം വാഹനാപടം; രണ്ടു കാറും ഓട്ടോയും അപകടത്തിൽ പെട്ട് 5 പേർക്ക് പരിക്ക്; അപകടത്തിന്റെ നെട്ടിക്കുന്ന വീഡിയോ

കണ്ണൂർ : കണ്ണൂർ താണ ധനലക്ഷമിഹോസ്പിറ്റലിനു മുന്നിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ 5 പേർക്ക് പരിക്ക് . തളിപ്പറമ്പ് ഏഴാംമൈലിൽ നിന്നും പെരിന്തൽ മണ്ണയിലേക്ക് പോകുകയായിരുന്ന ടെറാന്റോ കാർ ധനലക്ഷമിഹോസ്പിറ്റലിനുസമീപത്തെ വച്ച് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു . തുടർന്ന് ഈ കാറുകൾ രണ്ടും നിർത്തിയിട്ട മറ്റൊരു ഓട്ടോയിൽ ഇടിക്കുകയും ചെയ്തു . കാറിൽ ഉണ്ടായിരുന്ന തളിപ്പറമ്പ് ഏഴാംമൈൽ സ്വദേശികളായ ഇബ്രാഹിം കുട്ടി , നഫീസ , മുഹമ്മദ് അലി എന്നിവരെപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

