KSDLIVENEWS

Real news for everyone

റൂട്ട് മാ‍ര്‍ച്ചിന് അനുമതിയില്ല, തമിഴ‍്നാട്ടില്‍ ആ‌ര്‍എസ്‌എസും സര്‍ക്കാരും നേര്‍ക്കുനേര്‍

SHARE THIS ON

ചെന്നൈ: ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്‌എസ് പ്രഖ്യാപിച്ച റൂട്ട് മാര്‍ച്ചിന് സംസ്ഥാനത്താകെ അനുമതി നിഷേധിച്ച്‌ തമിഴ‍്നാട് സര്‍ക്കാര്‍. റൂട്ട് മാര്‍ച്ച്‌ നടത്താന്‍ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നല്‍കിയ അനുമതി നിലനില്‍ക്കെയാണ് സംസ്ഥാനത്താകെ നിരോധനം ഏര്‍പ്പെടുത്തിയത്. സുരക്ഷ ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാരിന്റെ നടപടി. പിഎഫ്‌ഐ നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നീക്കത്തിനെതിരെ ആ‌ര്‍എസ്‌എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആര്‍എസ്‌എസ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. നേരത്തേ തിരുവള്ളൂര്‍ ജില്ലയിലെ റൂട്ട് മാര്‍ച്ചിന് ജില്ലാ പൊലീസ് മേധാവി അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ, തമിഴ‍്‍നാട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും ആര്‍എസ്‌എസ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനമാകെ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഗാന്ധി ജയന്തി ദിനത്തില്‍ തമിഴ‍്‍നാട്ടില്‍ നടത്താന്‍ നിശ്ചയിച്ച റൂട്ട് മാര്‍ച്ചിന് നേരത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച്‌ അനുകൂല ഉത്തരവ് സമ്ബാദിച്ചെങ്കിലും തിരുവള്ളൂര്‍ ജില്ലാ പൊലീസ് മേധാവി പരിപാടിക്ക് അനുമതി നിഷേധിച്ചു എന്നാണ് ആര്‍എസ്‌എസിന്‍റെ പരാതി. കോടതി ഉത്തരവ് പാലിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഡിജിപി സി.ശൈലേന്ദ്ര ബാബു, ജില്ലാ പൊലീസ് മേധാവി, തിരുവള്ളൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കാണ് ആര്‍എസ്‌എസ് വക്കീല്‍ നോട്ടീസ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!