പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താര്‍ റിമാന്‍ഡില്‍; ജയിലിലേക്ക് മാറ്റി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താര്‍ റിമാന്‍ഡില്‍. കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയാണ് ഒക്ടോബര്‍ 20 വരെ പ്രതിയെ റിമാന്‍ഡ് ചെയ്തത്. അബ്ദുള്‍ സത്താറിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
കഴിഞ്ഞദിവസം പോലീസാണ് കരുനാഗപ്പള്ളിയില്‍നിന്ന് അബ്ദുള്‍ സത്താറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് എന്‍.ഐ.എയ്ക്ക് കൈമാറുകയായിരുന്നു. എന്‍.ഐ.എ. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാംപ്രതിയാണ് സത്താര്‍

