KSDLIVENEWS

Real news for everyone

അപ്രതീക്ഷിത ട്വിസ്റ്റുകള്‍; കളത്തില്‍ തരൂരും ദിഗ്‌വിജയും, രാജസ്ഥാനില്‍ ഉടന്‍ പ്രശ്‌നപരിഹാരമെന്ന് കെ.സി

SHARE THIS ON

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍. രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിന് പിന്നാലെ അശോക് ഗഹലോത്ത് മത്സരരംഗത്ത് നിന്ന് പിന്‍മാറി. സോണിയ ഗാന്ധിയെ കണ്ട് ക്ഷമ ചോദിക്കുകയും ചെയ്തു. വെള്ളിയാഴ്ച
പത്രിക സമര്‍പ്പിക്കുമെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് അറിയിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ വീണ്ടും നിയമസഭാ കക്ഷി യോഗം ചേരും.

രാജസ്ഥാനിലെ അസാധാരണ നീക്കങ്ങള്‍ അതിന്റെ കാരണക്കാരനായ അശോക് ഗഹലോത്തിന് തന്നെ തിരിച്ചടി നല്‍കി. പാര്‍ട്ടി അധ്യക്ഷ സ്ഥാനം എന്ന ആഗ്രഹം ഗഹലോത്തിന് കൈവിടേണ്ടി വന്നു. ഉച്ചയോടെ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയ ഗഹലോത്ത്‌
ഒന്നര മണിക്കൂറോളം പാര്‍ട്ടി അധ്യക്ഷയുമായി സംസാരിച്ചു. കെ.സി. വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കു ചേര്‍ന്നു. വിമത പ്രവര്‍ത്തനം തടയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാനില്ലെന്ന് ഗഹലോത്ത് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയായി തുടരണോ എന്ന് സോണിയ ഗാന്ധി തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!