KSDLIVENEWS

Real news for everyone

സ്വര്‍ണ വിലയിൽ ഇടിവ് തുടരുന്നു , ഇന്ന് വീണ്ടും 25 രൂപ കുറഞ്ഞ് പവന് 42,920 രൂപയായി

SHARE THIS ON

സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണ വില ഇടിയുന്നു. വ്യാഴാഴ്ച പവന് 480 രൂപ കുറഞ്ഞതിന് പിന്നാലെ വെള്ളിയാഴ്ചയും 200 രൂപ താഴ്ന്നു. ഇതോടെ പവന്റെ വില 42,920 രൂപയിലെത്തി. ഗ്രാമിന്റെ വില 25 രൂപ കുറഞ്ഞ് 5,365 രൂപയുമായി. നാല് ദിവസത്തിനിടെ 1,040 രൂപയുടെ കുറവാണുണ്ടായത്. ആറ് മാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ സ്വര്‍ണവില. സെപ്റ്റംബര്‍ നാലിന് 44,240 രൂപ രേഖപ്പെടുത്തിയശേഷമാണ് തിരിച്ചിറക്കം. ആഗോള വിപണിയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1,873 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!