വിഴിഞ്ഞം സംഘർഷം: മൂവായിരം പേർക്കെതിരെ കേസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഞായ
റാഴ്ച രാത്രിയുണ്ടായ സംഘർഷ
ത്തിൽ കണ്ടാലറിയാവുന്ന മൂവായി
രത്തോളം പേർക്കെതിരെ കേസെടു
ത്ത് പോലീസ്. അക്രമികൾ സംഘ
ടിതമായി എത്തിയതാണെന്നും പോ
ലീസുകാരെ കൊല്ലുകയെന്ന ഉദ്ദേശ്യ
ത്തോടെയാണ് അക്രമം നടത്തിയതെ
ന്നും എഫ് ഐ ആറിൽ പറയുന്നു
ണ്ടെങ്കിലും വധശ്രമത്തിന് കേസെടു
ത്തിട്ടില്ല. വധശ്രമം ചുമത്തി റിപോർ
ട്ട് കോടതിയിൽ നൽകുന്നതിനുള്ള
നീക്കം ആലോചിക്കുന്നുണ്ട്. സർ
ക്കാർ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്.
വൈദികരടക്കം ആരെയും പേരെടു
ത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. കസ്റ്റ
ഡിയിൽ എടുത്തവരെ വിട്ടുകിട്ടിയില്ലെ
ങ്കിൽ പോലീസുകാരെ ചുട്ടുകൊല്ലുമെ
ന്ന് സ്റ്റേഷനുള്ളിൽ കയറി അക്രമികൾ
ഭീഷണിപ്പെടുത്തി. സംഘം ചേർന്ന്
പോലീസിനെ ബന്ദിയാക്കി. 85 ലക്ഷം
രൂപയുടെ നഷ്ടം വരുത്തിയെന്നും
എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.
അതേസമയം, വിഴിഞ്ഞത്തുണ്ടായ
അക്രമ സംഭവങ്ങളിൽ പോലീസിന്റെ
നടപടി കൃത്യമായിരുന്നുവെന്ന് സിറ്റി
പോലീസ് കമ്മീഷണർ സ്പർജൻ
കുമാർ പറഞ്ഞു. പോലീസുകാർ സ്റ്റേ
ഷനിൽ നിന്ന് പുറത്തുവന്ന സമയ
ത്ത് കല്ലേറുണ്ടായി. അതിനുശേഷമാ
ണ് ആവശ്യമായ നടപടികളിലേക്ക്
പോയത്. അക്രമികളോട് വിട്ടുവീഴ്ച
യുണ്ടാകില്ലെന്നും കമ്മീഷണർ വിശ
ദീകരിച്ചു.
അക്രമ സംഭവങ്ങളിൽ പുറത്തുനി
ന്നുള്ളവരുടെ ഇടപെടലുണ്ടായിട്ടു
ണ്ടോ എന്നറിയില്ല. വീഡിയോ ദൃശ്യ
ങ്ങൾ പരിശോധിക്കുന്നുണ്ട്. പ്രശ്‌നം
നിയന്ത്രണവിധേയമാണ്. ശനിയാഴ്ച
യുണ്ടായ അക്രമ സംഭവങ്ങളിൽ കൂ
ടുതൽ നിയമ നടപടി സ്വീകരിക്കേ
ണ്ടിവരും.
അറസ്റ്റിലായ അഞ്ച് പേരിൽ ജാമ്യം
ലഭിക്കുന്ന കേസുകളായതിനാൽ നാല്
പേരെ വിട്ടയച്ചു. ആദ്യം പിടികൂടിയ
ആൾക്കെതിരെയുള്ള കേസ് സെ
ക്‌ഷൻ 307 അടിസ്ഥാനമാക്കിയുള്ള
താണ്. ഇയാളെ റിമാൻഡ് ചെയ്തുവെ
ന്നും കമ്മീഷണർ പറഞ്ഞു.

