KSDLIVENEWS

Real news for everyone

പൊലീസിലെ നിര്‍ണായക ജോലികള്‍ ആര്‍എസ്‌എസ് അനുകൂലികള്‍ കയ്യടക്കുന്നു

SHARE THIS ON

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ റൈറ്റര്‍ ചുമതലയടക്കം നിര്‍ണായക ജോലികള്‍ ആര്‍എസ്‌എസ് അനുകൂലികള്‍ കയ്യടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം അനുകൂലികളായ അസോസിയേഷന്‍കാര്‍ക്ക് ഇത്തരം ജോലികളില്‍ താല്‍പര്യമില്ല. അവര്‍ പണിയെടുക്കാതിരിക്കാവുന്ന തസ്തികകള്‍ മാത്രം തേടി പോവുകയാണ്. പലര്‍ക്കും മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫില്‍ കയറാനാണ് ഇപ്പോള്‍ താല്‍പര്യം. സ്റ്റേഷനുകളിലെ ഏറ്റവും നിര്‍ണായക ചുമതലയാണ് റൈറ്ററുടേത്.പക്ഷെ അതാര്‍ക്കും വേണ്ട

അതു ചെയ്യാന്‍ ആളില്ലാതെ വരുമ്ബോള്‍ ആ ഒഴുവുകളില്‍ ആര്‍എസ്‌എസ്സുകാര്‍ കയറിക്കൂടുകയാണ്. അവര്‍ സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ ചെയ്യുന്നു. ബിജെപി അനുകൂലികള്‍ ബോധപൂര്‍വമാണ് ഇടപെടല്‍ നടത്തുന്നത്. പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി.സന്ദീപ്കുമാറിന്റെ കേസിലും ഇത്തരത്തിലുള്ള കൈകടത്തല്‍ ഉണ്ടായി. ജില്ലാ പൊലീസ് മേധാവിക്കെതിരെയും കോടിയേരി വിമര്‍ശനം ഉയര്‍ത്തി. ആദ്യം പറഞ്ഞതില്‍ നിന്ന് എസ്പിക്കു പിന്മാറേണ്ടി വന്നെന്നും കേസ് അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!