ഓണ്‍ലൈന്‍ ഷോപ്പിംങ്ങ് മോഡലില്‍ 40 മണിക്കൂര്‍ ബിഗ്സെയില്‍ പ്രഖ്യാപിച്ച് അജ്‌മല്‍ ബിസ്‌മി ! 60 ശതമാനം വരെ വിലക്കുറവ്. 7000 രൂപവരെ ഉറപ്പായ സമ്മാനങ്ങളും ക്യാഷ്ബാക്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും

കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശ്രംഘലയായ അജ്‌മല്‍ ബിസ്‌മിയില്‍ ഓണ്‍ലൈന്‍ ഷോപ്പിംങ്ങ് മോഡലില്‍ പ്രഖ്യാപിച്ച 40 മണിക്കൂര്‍ ബിഗ് സെയിലില്‍ വമ്ബിച്ച വ്യാപാരം. നൂറുകണക്കിന് യൂണിറ്റ് ഉല്‍പന്നങ്ങളാണ് വിവിധ ഷോറൂമുകളില്‍ നിന്ന് ഓരോ മണിക്കൂറിലും വിറ്റഴിക്കുന്നത്. സാധാരണ ഓണ്‍ലൈന്‍ ഷോപ്പിംങ്ങ് വെബ്സൈറ്റുകളില്‍ മാത്രം കാണുന്ന വിധത്തില്‍ 60 ശതമാനം വരെ വിലക്കുറവിലാണ് അജ്‌മല്‍ 40 മണിക്കൂര്‍ ബിഗ് സെയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രാന്‍ഡഡ് എസി, വാഷിംങ്ങ് മെഷീന്‍, റഫ്രിജറേറ്റര്‍ എന്നിവകള്‍ക്ക് ഓരോന്നും വാങ്ങുമ്ബോള്‍ 7000 രൂപവരെയുള്ള ഉറപ്പായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൃഹോപകരണങ്ങള്‍ക്ക് 10000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസും നല്‍കുന്നുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 5 മുതല്‍ 20 ശതമാനം വരെയാണ് ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കുന്നത്. എസി ഫിനാന്‍സ് പര്‍ച്ചേസുകളില്‍ 10 ശതമാനം എക്‌സ്ട്രാ ക്യാഷ്ബാക്കും നല്‍കുന്നു. സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുമ്ബോള്‍ ബ്രാന്‍ഡഡ് ഫോണ്‍ സമ്മാനമായി നല്‍കുന്നുണ്ട്. സാംസങ്ങ്, ഹയര്‍, ലോയിഡ്, വോള്‍ട്ടാസ്, എല്‍ജി, ഗോദ്റെജ് തുടങ്ങിയ ബ്രാന്‍ഡഡ് കമ്ബനികളുടെ എസി, റഫ്രിജറേറ്ററുകള്‍ എന്നിവയ്ക്കെല്ലാം വമ്ബന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് അജ്‌മല്‍ ബിസ്‌മി ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ചയും ഷോറൂം തുറന്നു പ്രവര്‍ത്തിക്കും

