KSDLIVENEWS

Real news for everyone

കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയത്, രോഗികളെ ദുരിതത്തിലാക്കുന്നു

SHARE THIS ON

യു.എ.ഇ: ദുബൈയില്‍നിന്നും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ നിര്‍ത്തലാക്കിയത് രോഗികള്‍ക്കും തിരിച്ചടിയായി. ബജറ്റ് എയര്‍ലൈനുകളില്‍ രോഗികളെ കൊണ്ടുപോകാനുള്ള സ്ട്രച്ചര്‍ സൗകര്യം എയര്‍ ഇന്ത്യയില്‍ മാത്രമാണുണ്ടായിരുന്നത്. കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയതോടെ കേരളത്തിന്‍റെ വടക്കന്‍ മേഖലയിലെ യാത്രക്കാര്‍ക്ക് രോഗികളെ എത്തിക്കണമെങ്കില്‍ കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ ഇല്ലെങ്കിലും എമിറേറ്റ്സ് പോലുള്ള വന്‍കിട വിമാനക്കമ്ബനികള്‍ സ്ട്രച്ചര്‍ സൗകര്യം നല്‍കുന്നുണ്ട്. എന്നാല്‍, മൂന്നിരട്ടിയിലേറെ തുക നല്‍കിയാല്‍ മാത്രമെ രോഗികളെ ഈ വിമാനങ്ങളില്‍ തിരുവനന്തരപുരത്ത് എത്തിക്കാന്‍ കഴിയൂ. വിമാനങ്ങളുടെ ആറോ ഏഴോ സീറ്റ് മാറ്റിവെച്ചാണ് രോഗികളെ കൊണ്ടുപോകാന്‍ പ്രത്യേക സൗകര്യം ഏര്‍പെടുത്തുന്നത്. എയര്‍ ഇന്ത്യ ഒഴികെയുള്ള ഇന്ത്യന്‍ വിമാനങ്ങളൊന്നും ഈ സൗകര്യം നല്‍കുന്നില്ല. യു.എ.ഇയില്‍ ചികിത്സിക്കാന്‍പണമില്ലാത്തതിനാലാണ് പലരോഗികളും നാട്ടിലേക്ക് പോകുന്നത്. സാമൂഹിക പ്രവര്‍ത്തകരുടെയും എംബസിയുടെയും കോണ്‍സുലേറ്റിന്‍റെയുമെല്ലാം സഹായത്താലാണ് ഇവര്‍ നാട്ടിലേക്ക് ടിക്കറ്റെടുക്കുന്നത്. ടിക്കറ്റും സ്ട്രച്ചര്‍ ചാര്‍ജുംസഹായിയായ നഴ്സിന്‍റെ ചാര്‍ജുമെല്ലാം അടക്കം വന്‍തുക ചെലവാകും. മംഗലാപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കും സ്ട്രച്ചര്‍ സൗകര്യമില്ല. തിരുവനന്തപുരത്തുള്ളവരെയും കൊച്ചിയിലെത്തിച്ച്‌ റോഡ്മാര്‍ഗം നാട്ടിലേക്ക് കൊണ്ടുപോകേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!