KSDLIVENEWS

Real news for everyone

ആ എട്ടു ദിവസം; പിതാവിന്റെ പ്രായമുള്ള ഹോട്ടലുടമയെ ഹണിട്രാപ്പില്‍ വീഴ്‌ത്തി അരുംകൊല ചെയ്ത ഫര്‍ഹാന കുടുങ്ങാനിടയായ കാരണം

SHARE THIS ON

മലപ്പുറം: അച്ഛന്റെ പ്രായമുള്ള ഹോട്ടല്‍ ഉടമയെ ഹണിട്രാപ്പില്‍ കുടുക്കി ഫര്‍ഹാന അരുംകൊല നടത്തിയത് 18 വയസ് പൂര്‍ത്തിയായി എട്ട് ദിവസം പിന്നിട്ടപ്പോള്‍.

കൊല എട്ടുദിവസം മുൻപായിരുന്നെങ്കില്‍ ഫര്‍ഹാന ജയിലിന് പകരം പോകേണ്ടിയിരുന്നത് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക്. പ്രൊഫഷണല്‍ കില്ലര്‍മാരെ പോലും വെല്ലുന്ന വൈദഗ്ധ്യത്തോടെ അരുംകൊല നടത്തിയ ഫര്‍ഹാന കുട്ടിക്കുറ്റവാളിയുടെ ആനുകൂല്യം നേടി പേരോ ചിത്രമോ പുറത്തുവരാതെ പോയേനെ. കുറച്ചുനാളുകള്‍ക്ക് ശേഷം പുറത്തിറങ്ങി നമുക്കിടയില്‍ ജീവിച്ചേനെ.

തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദീഖിനെ (58) കൊലചെയ്ത പ്രതി ഫര്‍ഹാനയുടെ വയസ് സംബന്ധിച്ച്‌ പൊലീസിന് ആദ്യം സംശയമുണ്ടായിരുന്നു. ഒടുവില്‍ ഫര്‍ഹാനയുടെ ഔദ്യോഗിക രേഖകള്‍ പരിശോധിച്ചാണ് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചത്. മുൻപ് ഡല്‍ഹി നിര്‍ഭയ കേസിലടക്കം 18 വയസ് തികയാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്നുവെന്ന കാരണത്താല്‍ ഒരു പ്രതിയ്ക്ക് ശിക്ഷയില്‍ നിന്ന് ഇളവ് കിട്ടിയിരുന്നു. നിര്‍ഭയയെ ഏറ്റവും ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിക്കാണ് പ്രായത്തിന്റെ സാങ്കേതികത അനുഗ്രഹമായത്. ഹോട്ടലുടമയുടെ കൊല ദിവസങ്ങള്‍ക്ക് മുൻപായിരുന്നെങ്കില്‍ ഇതേ അനുകൂല്യം ഫര്‍ഹാനയ്ക്കും കിട്ടുമായിരുന്നു.

അരുംകൊലയെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ- ഫോണിലൂടെ ഫര്‍ഹാനയും ഹോട്ടലുമട സിദ്ദിഖും പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. പിന്നീടാണു തന്റെ കാമുകൻ കൂടിയായ ഷിബിലിയുടെ അറിവോടെ ഇത്തരത്തിലൊരു പ്ലാൻ തയ്യാറാക്കുന്നതും പെടുത്തുന്നതും. വലിയ തന്ത്രശാലികളെപോലെയാണ് ഫര്‍ഹാനയും സംഘവും പ്രവര്‍ത്തിച്ചത്.

ഫര്‍ഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിലാണോ എന്ന സംശയവും പൊലീസിനുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്ബു തന്നെ പലപ്പോഴും ഫര്‍ഹാന എംഡിഎംഎ ഉപയോഗിക്കാറുണ്ട്. താൻ ഇതു ഉപയോഗിച്ചിട്ടുണ്ടെന്നും ഫര്‍ഹാന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ വ്യാപാരിയെ കൊലപ്പെടുത്തിയ ശേഷം അക്രമിക്കാനുപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെ പെരിന്തല്‍മണ്ണ ചിരട്ടാമലയില്‍ ഉപേക്ഷിക്കാൻ പോയ ദിവസവും താൻ എംഡിഎംഎ ഉപയോഗിച്ചതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

അന്നേദിവസം രാത്രി ചരട്ടാമലയില്‍ കാറിലെത്തിയ ശേഷം ഷിബിലിയോടൊപ്പം അന്നു രാത്രി മുതല്‍ പുലര്‍ച്ചെവരെ അവിടെ കാറില്‍വെച്ചു എംഡിഎംഎ ഉപയോഗിച്ചതായി പ്രതി പൊലീസിന്റെ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. എംഡിഎംഎ വാങ്ങാനുള്ള പണം നേരത്തെ കൊലപ്പെടുത്തിയ സിദ്ദീഖിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ എടുത്ത പണമായിരുന്നുവെന്നും ഫര്‍ഹാന പൊലീസിനോട് സമ്മതിച്ചു.

ഫര്‍ഹാനക്കു നേരത്തെ മുതലുള്ള സിദ്ദിഖുമായുള്ള അടുപ്പത്തിലൂടെയാണ് ഷിബിലിക്കു ഇയാളുടെ ഹോട്ടലില്‍ ജോലിവാങ്ങിച്ചു നല്‍കുന്നത്. എന്തു ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കണമെന്നു നേരത്തെ സിദ്ദീിഖ് പറഞ്ഞിരുന്നുവെന്നു ഫര്‍ഹാന പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍, രക്തക്കറ മായ്ക്കാനുപയോഗിച്ച വസ്തുക്കള്‍, മൃതദേഹം ഉപേക്ഷിക്കാനുപയോഗിച്ച ആയുധങ്ങള്‍, രക്തക്കറ മായ്ക്കാനുപയോഗിച്ച വസ്തുക്കള്‍, മൃതദേഹം ഉപേക്ഷിക്കാനുപയോഗിച്ച സിദ്ദിഖിന്റെ കാര്‍ ഉള്‍പ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തിരുന്നു. സിദ്ദിഖിന്റെ ഫോണ്‍ ഇനിയും കണ്ടെത്താനായിട്ടില്ല.

അതേ സമയം ഹണിട്രാപ്പിന് വഴങ്ങത്തതിനെ തുടര്‍ന്ന് ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന കേസില്‍ പിടിയിലായ മൂന്ന് പ്രതികളെയും കഴിഞ്ഞ ദിവസം മലപ്പുറം കോടതി റിമാൻഡ് ചെയ്തിരുന്നു. മൃതദേഹം കണ്ടെത്തിയ അട്ടപ്പാടിയിലടക്കം തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!