KSDLIVENEWS

Real news for everyone

അനില്‍കാന്ത് പുതിയ സംസ്ഥാന പൊലീസ് മേധാവി; ബെഹ്റയുടെ പിന്‍ഗാമി

SHARE THIS ON

തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയയായി അനില്‍കാന്തിനെ നിയമിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. 2022 ജനുവരി അഞ്ചുവരെ അനില്‍കാന്തിന് സര്‍വീസ് കാലാവധിയുണ്ട്. 1988 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനാണ് അനില്‍ കാന്ത് ഡല്‍ഹി സ്വദേശിയാണ്. കല്‍പ്പറ്റ എ എസ് പി യായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. തുടര്‍ന്ന് ദക്ഷിണമേഖല എഡിജിപിയായി. ജയില്‍ മേധാവി, ഗതാഗത കമ്മീഷണര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. വിജിലന്‍സ് ഡയറക്ടറായും പ്രവര്‍ത്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!