KSDLIVENEWS

Real news for everyone

മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക് പോസ്റ്റ്‌; വെല്‍ഡിങ് വര്‍ക്ഷോപ്പ് ഉടമ അറസ്റ്റില്‍

SHARE THIS ON

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ്‌ പ്രചരിപ്പിച്ച വെൽഡിങ് വർക്ക് ഷോപ്പ് ഉടമ അറസ്റ്റിൽ. പത്തനംതിട്ട വെട്ടിപ്രം മുണ്ടുകൊട്ടയ്ക്കൽ തേക്കുംകാട്ടിൽ വീട്ടിൽ കെ.എസ്.ഇ.ബി ഓഫിസിനു സമീപം ലക്ഷ്മി ശങ്കരവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രശാന്താണ് (45) അറസ്റ്റിലായത്.

പത്തനംതിട്ട പ്രസ് ക്ലബ്ബിന് സമീപം വെൽഡിങ് വർക്ക്‌ഷോപ് നടത്തുന്ന ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്. പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു ഫേസ് ബുക്ക്‌ പേജിൽ സമുദായമൈത്രിയെ ദോഷകരമായി ബാധിക്കുന്ന തരം തലക്കെട്ടോടെ മൂന്ന് മിനിറ്റോളം നീളുന്ന വിഡിയോയും അടിക്കുറിപ്പും ഇയാൾ സ്വന്തം പേജിലൂടെ ബുധനാഴ്ച പ്രചരിപ്പിച്ചു. ഇത് നീക്കം ചെയ്യണമെന്ന് സുഹൃത്തുക്കൾ നേരിട്ട് ആവശ്യപ്പെട്ടിട്ടും തയാറാകാതെ വന്നതോടെ മൂന്നുപേർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!