മീത്തൽ നെക്രാജെ ഗ്രാമോത്സവം സംഘടിപ്പിച്ചു

മീത്തൽ നെക്രാജെ: കലാ കായിക സാംസ്കാരിക രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ‘യുനൈറ്റഡ് മീത്തൽ നെക്രാജെ’യുടെ നേത്രത്വത്തിൽ നെക്രാജെ ഗ്രാമോത്സവം സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും പഴമയെ ഓർക്കുന്ന വിവിധ തരം കളികളുമായി നെക്രാജെ ഗ്രാമം ആഘോഷിച്ചു.ഫാമിലിക്കുള്ള മത്സരവും സംഘടിപ്പിച്ചു. സമാപന സംഗമം ക്ലബ് പ്രസിഡന്റ് ഇബ്രാഹിം N P യുടെ അധ്യക്ഷതയിൽ പ്രശസ്ത എഴുത്തുകാരൻ A B കുട്ടിയാനം ഉദ്ഘടാനം ചെയ്തു. Dr അബ്ദുല്ല മുഹ്‌സിൻ ഹവാസ് മുഖ്യാതിഥി ആയിരുന്നു. MBBS പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ Dr മുഹ്‌സിൻ ഹവാസിനുള്ള യുനൈറ്റഡ് മീത്തൽ നെക്രാജെ യുടെ സ്നേഹോപഹാരം പ്രശസ്ത എഴുത്തുകാരൻ A B കുട്ടിയാനം ഹവാസിന് കൈമാറി. ചെങ്കള പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ലത്തീഫ് സി കെ,മുസ്തഫ N M,യൂസഫ് YN,സൈഫുദ്ധീൻ N H,മുസവ്വിർ,ഷിയാബ് P M,ആസിഫ് C H,ഖലീൽ K N,അബൂബക്കർ I N,കബീർ MRC,മൈഷാദ് S K,ജാഫർ I N’അംപ്പു Y N എന്നിവർ ആശംസ പ്രസംഗം നടത്തി.മത്‌സരത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ക്ലബ് സെക്രെട്ടറി റിയാസ് ടി എൻ സ്വാഗതവും ഖജാൻജി അബ്ദുല്ല N S നന്ദിയും പറഞ്ഞു.

