സ്കൂളിലെ വിനോദയാത്രക്കിടെ ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും

വയനാട്ടില്‍ വിനോദയാത്ര പോയ സമയത്തു ബസില്‍ വെച്ചു ബാലികയെ പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷന് ചുമത്തിയ കുറ്റം,
ഈ കേസിലാണ് ഇരമംഗലം സ്വദേശി തരിപ്പാകുനി മലയില്‍ ഷിജു (46) ന് ശിക്ഷ വിധിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി പി ആണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമ പ്രകാരമായിരുന്നു ശിക്ഷയില്‍ മേലുള്ള വിധി പ്രഖ്യാപിച്ചത്.
2018 -ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പിഞ്ച് കുട്ടിയോട് നടത്തിയത് ക്രൂരമായ സമീപനമാണെന്നും, അതിനാല്‍ ദയ അര്‍ഹിക്കുന്നില്ലെന്നും കണ്ടെത്തിയ കോടതി 20 വര്‍ഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴ തുക അടച്ചാല്‍ പ്രസ്തുത തുക മാനസിക പീഡനം അനുഭവിച്ച കുട്ടിക്ക് നഷ്ടപരിഹാരമായി നല്കപ്പെടും. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ചട്ടം 3, ഉപ നിയമം 4. എ വിധിക്കപ്പെടുന്ന പ്രതിക്ക് കടുത്ത തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തിന്റെ ഭാഗമായിട്ടാണ് വിധി പുറപ്പെടുവിച്ചത്.
ബാലുശ്ശേരി പോലീസ് അന്വേഷിച്ച കേസില്‍, പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി ജിതിന് ഹാജരായി, ലൈസന് ഓഫീസര്‍ ഷൈനി കെ പ്രോസിക്യൂഷന്‍്റെ ഭാഗമായിരുന്നു.

