KSDLIVENEWS

Real news for everyone

ആംബുലന്‍സിന് വഴിനല്‍കാന്‍ റോഡരികിലേക്ക് ഒതുക്കിനിര്‍ത്തി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം

SHARE THIS ON

അഹമ്മദാബാദ്: ആംബുലന്‍സിന് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡിരികിലേക്ക് അല്‍പ്പനേരം ഒതുക്കിനിര്‍ത്തി. വെള്ളിയാഴ്ച ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ഗാന്ധിനഗറിലേക്കുള്ള യാത്രാമധ്യേയാണ് പ്രധാനമന്ത്രിയുടെ യാത്ര അല്‍പ്പനേരം തടസപ്പെട്ടത്. ഗുജറാത്തിലെ ബിജെപിയുടെ മീഡിയ സെല്‍ പങ്കുവെച്ച വീഡിയോയില്‍ എസ്.യു.വികള്‍ റോഡിന്റെ ഇടതുവശത്തേക്ക് നീക്കി നിര്‍ത്തുന്നതും ആംബുലന്‍സ് കടന്നുപോയ ശേഷം യാത്ര തുടരുന്നതും കാണാം.


അഹമ്മദാബാദിലെ ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപത്ത് നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം ഗാന്ധിനഗറില്‍ രാജ്ഭവനിലേക്കുള്ള യാത്രയിലായിരുന്നു പ്രധാനമന്ത്രി. ആംബുലന്‍സിന് വഴി നല്‍കാന്‍ പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ കുറച്ചുസമയം നിര്‍ത്തിയതായി ഗുജറാത്ത് ബിജെപി പ്രസ്താവനയില്‍ വ്യക്തമാക്കി.


ഗുജറാത്ത് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച പ്രധാനമന്ത്രി ഗാന്ധിനഗര്‍- മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അഹമ്മദാഹാദ് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടവും ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!