ഐപിഎൽ വാതുവെപ്പ് റാക്കറ്റ് നടത്തിയ പോലീസുകാരൻ പിടിയിൽ

ബെംഗളൂരു: ഐപിഎല്‍ വാതുവെപ്പ് റാക്കറ്റ് നടത്തിയ കര്‍ണാടക പോലീസ് ഹെഡ്കോണ്‍സ്റ്റബിളിനെ പിടികൂടി. ചിക്കബല്ലാപുര്‍ ജില്ലാ ക്രൈം ബ്യൂറോയിലെ ഹെഡ് കോണ്‍സ്റ്റബിള്‍, ചിന്താമണി സ്വദേശിയായ മഞ്ജുനാഥ് (42) ആണ് പിടിയിലായിരിക്കുന്നത്.
പരിശോധനയില്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ചിന്താമണി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഏറെ കാലമായി ഇയാള്‍ സ്വന്തമായി വാതുവെപ്പ് റാക്കറ്റ് നടത്തിയിരുന്നതായി കര്‍ണാടക പോലീസ് പറയുകയുണ്ടായി.
ചൂതാട്ടം, വാതുവയ്പ്പ്, വേശ്യാവൃത്തി എന്നിവ സംബന്ധിച്ചുള്ള ഒരു പോലീസ് അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു മഞ്ജുനാഥ് . ചൂതാട്ടത്തില്‍ വാതുവെയ്പ്പുകളിലും അറസ്റ്റ് ചെയ്യുന്നവരെ സ്വന്തം റാക്കറ്റ് നടത്താന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു ഉണ്ടായത്.ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ അറസ്റ്റിലായ ആളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തത്.

