KSDLIVENEWS

Real news for everyone

ഗുജറാത്തില്‍ 89 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

SHARE THIS ON

ഗുജറാത്തില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. ഒന്നാം ഘട്ടത്തില്‍ 89 മണ്ഡലങ്ങളിലേക്ക് ആണ് വോട്ടെടുപ്പ് നടക്കുക. വാശിയേറിയ പോരാട്ടത്തിന് വേദിയായേക്കാവുന്ന ഒട്ടുമിക്ക മണ്ഡലങ്ങളിലും ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

സൗത്ത് ഗുജറാത്ത്, കച്ച്‌ സൗരാഷ്ട്ര മേഖലകളിലായി 19 ജില്ലകള്‍. തെരഞ്ഞെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 788 സ്ഥാനാര്‍ഥികള്‍. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചെങ്കിലും ഒരിക്കല്‍ കൂടി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കുക എന്നതാണ് ഇന്നത്തെ ദിവസം സ്ഥാനാര്‍ഥികളുടെ ലക്ഷ്യം. വിവിധ പാര്‍ട്ടികളുടെ സംസ്ഥാന അധ്യക്ഷന്മാര്‍ മുതല്‍ കാലാവധി പൂര്‍ത്തിയാക്കിയ മുന്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ വരെയുണ്ട് ഒന്നാം ഘട്ട മല്‍സര രംഗത്ത്.

ഹാര്‍ദിക് പട്ടേലിലൂടെ പാട്ടീദാര്‍ വിഭാഗത്തെ മറുകണ്ടം ചാടിക്കാന്‍ കഴിഞ്ഞെന്ന് ബി.ജെ.പി പ്രതീക്ഷിക്കുമ്ബോള്‍ ജിഗ്നേഷ് മേവാനിയിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ കൂടെ നിര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും അശോക് ഗെഹ്ലോട്ടും കോണ്‍ഗ്രസിന് ഒന്നാംഘട്ട പ്രചരണത്തിനായി എത്തിയപ്പോള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ 7 പേരെയാണ് ബി.ജെ.പി താരപ്രചാരകരായി രംഗത്ത് ഇറക്കിയത്. വിമത ഭീഷണി ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും അലട്ടുന്നുണ്ട്.

മുന്നണികളുടെ വിധി നിര്‍ണയത്തിന് അനേകം ഘടകങ്ങള്‍ ഉണ്ടെങ്കിലും ആത്യന്തികമായി ഗുജറാത്തില്‍ ഒന്നാം ഘട്ട വിധി എഴുതുന്നത് കച്ച്‌, സൗരാഷ്ട്ര മേഖലയിലെയും സൗത്ത് ഗുജറാത്ത് മേഖലയിലെയും 2.39 ലക്ഷം വോട്ടര്‍മാര്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!