KSDLIVENEWS

Real news for everyone

ലോകത്തെ ഏറ്റവും വലിയ സ്വർണനിക്ഷേപം ചൈനയിൽ കണ്ടെത്തി; രണ്ടുകിലോമീറ്റർവരെ ആഴത്തിൽ നാല്പതോളം സ്വർണസിരകളാണ് കണ്ടെത്തിയത്

SHARE THIS ON

ബെയ്ങിജ്: ലോകത്തെ ഏറ്റവും വലിയ സ്വർണനിക്ഷേപം മധ്യചൈനയിൽ കണ്ടെത്തി. ഹുനാൻ പ്രവിശ്യയിലെ പിൻജിയാങ് കൗണ്ടിയിലാണ് നിക്ഷേപമുള്ളതെന്ന് ജിയോളജിക്കൽ ബ്യൂറോ അറിയിച്ചു. ഉയർന്ന ഗുണനിലവാരമുള്ള 1000 ടൺ അയിര് ഇവിടെ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

രണ്ടുകിലോമീറ്റർവരെ ആഴത്തിൽ നാല്പതോളം സ്വർണസിരകളാണ് കണ്ടെത്താനായതെന്നും ബ്യൂറോ അറിയിച്ചു. 8300 കോടി ഡോളർ (ഏകദേശം 70 ലക്ഷം കോടിരൂപ) വിലമതിപ്പുള്ളതാണ് നിക്ഷേപമെന്നാണ് കണക്കാക്കുന്നത്. 900 ടൺ വരുന്ന ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ്പ് മൈൻ ആണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!