KSDLIVENEWS

Real news for everyone

പെരിയ ഇരട്ട കൊലക്കേസിൽ മുഖ്യപ്രതിയടക്കം മൂന്ന് പേരെ സി ബി ഐ ചോദ്യം ചെയ്തു

SHARE THIS ON

തിരുവനന്തപുരം :പെരിയ ഇരട്ട കൊലക്കേസില്‍ മുഖ്യപ്രതിയടക്കം മൂന്ന് പേരെ സി ബി ഐ ചോദ്യം ചെയ്തു .ഇന്നും നാളെയും മറ്റ് പ്രതികളെ കൂടി ചോദ്യം ചെയ്യാനാണ് സി ബി ഐ തീരുമാനം .കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ നീണ്ടു .

കൊലപാതകത്തിലേക്ക് നയിച്ച കാരണവും മറ്റ് വഴികളും ഡി വൈ എസ് പി അനന്തരകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളില്‍ നിന്നും തേടിയത് .റിമാന്റിലുള്ള മറ്റ് 8 പ്രതികളെ ഇന്നും നാളെയുമായി ചോദ്യം ചെയ്യും .

ഇതിനു ശേഷം മൊഴികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും .കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയും മറ്റ് ശ്രമങ്ങളും കണ്ടെത്തിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!