KSDLIVENEWS

Real news for everyone

ഇഖ്‌റഹിന്റെ സന്ദേശം ഉയർത്തി മൈമൻ ക്യാമ്പയിൻ ഇന്ന് സമാപ്തി കുറിക്കും : പൊസോട്ട് തങ്ങൾ നേതൃത്വം നൽകും

SHARE THIS ON


(31-03-2021)

മൊഗ്രാൽ പുത്തൂർ : ‘ഇഖ്‌റഹിന്റെ സൗന്ദര്യം’ എന്ന ശീർഷകത്തിൽ കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൈമൻ കലാ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഖ്‌റഹ് ബിസ്മി പാരായണ
മത്സര ക്യാമ്പയിൻ ഇന്ന് സമാപ്തി കുറിക്കും .ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത കാസറഗോഡ് മേഖല മുശാവറ സെക്രെട്ടറി സഈദ് സഅദി കോട്ടക്കുന്നിന്റെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയിൽ എസ്‌.എസ്‌.എഫ് കാസറഗോഡ് ജില്ലാ സെക്രെട്ടറി ഷാഫി ബിൻ ശാദുലി ആമുഖ പ്രഭാഷണം നടത്തും.തുടർന്ന് ക്യാമ്പയിൻ ഫൈനൽ മത്സരം നടക്കും.വൈകുന്നേരം 7:30 ന് നടക്കുന്ന സമാപന സംഗമത്തിൽ സയ്യിദ് അബ്ദുൽ റഹ്മാൻ അൽ ബുഖാരി പൊസോട്ട് വിജയികളെ പ്രഖ്യപിക്കും.അബ്ദുൽ സലാം സഅദി ബദ്‌രിയ്യ നഗർ മുഖ്യ പ്രഭാഷണം നടത്തും.സമാപന ദിഖ്‌റ് ദുആ മജ്‌ലിസിന് പൊസോട്ട് തങ്ങൾ നേതൃത്വം നൽകും.പരിപാടിയിൽ ജവാദ് മൊഗ്രാൽ പുത്തൂർ സ്വാഗതവും ആശിർ അബാസ് ബള്ളൂർ നന്ദിയും പറയും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!