പുൽപള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പരാതിക്കാരന്റെ ആത്മഹത്യ: ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ.ഏബ്രഹാം കസ്റ്റഡിയിൽ

പുൽപള്ളി∙ വയനാട് പുൽപള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിൽ പരാതിക്കാരന്റെ ആത്മഹത്യയിൽ ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ.ഏബ്രഹാം കസ്റ്റഡിയിൽ. പുലർച്ചെ ഒരു മണിക്കാണ് പുൽപള്ളിയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുത്തത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വായ്പകള്‍ നല്‍കിയത് നിയമപരമായി ആണെന്ന് കെ.കെ.ഏബ്രഹാം പ്രതികരിച്ചു. അതിനിടെ വായ്പാ തട്ടിപ്പ് കേസിൽ ആരോപണവുമായി മുൻ ഭരണസമിതി വൈസ് പ്രസിഡന്റ് രംഗത്തവന്നു. ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ പേരിൽ 25 ലക്ഷം രൂപ വായ്പയെടുത്തത് തന്റെ വ്യാജ ഒപ്പിട്ടാണെന്ന് ടി.എസ്.കുര്യൻ. മുൻ ഭരണസമിതി പ്രസിഡന്റും സഹായിയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കോടികളാണ് കർഷകർ ഉൾപ്പടെയുള്ളവരുടെ പേരിൽ തട്ടിയെടുത്തതെന്നും ടി.എസ്.കുര്യൻ മനോരമ ന്യൂസിനോട് പറഞ്ഞു.

