KSDLIVENEWS

Real news for everyone

Covid_19 രാജ്യത്ത് രോഗബാധിതര്‍ 16 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 779 മരണം. ആശങ്കയിൽ രാജ്യം

SHARE THIS ON

ഇന്ത്യയിൽ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55,079 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയര്‍ന്ന പ്രതിദിന വ‌ര്‍ധനയാണ് ഇത്. ഇന്നലെയാണ് ആദ്യമായി പ്രതിദിന വ‌ര്‍ധന അമ്ബതിനായിരം കടന്നത്. 24 മണിക്കൂറിനിടെ 779 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 16,38,871 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇത് വരെ 35,749 പേരാണ് രാജ്യത്ത് രോഗബാധ മൂലം മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍.
24 മണിക്കൂറിനിടെ 37,223 പേര്‍ കൂടി രോഗമുക്തരായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
ഇത് വരെ 35,749 പേരാണ് രാജ്യത്ത് രോഗബാധ മൂലം മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍.
24 മണിക്കൂറിനിടെ 37,223 പേര്‍ കൂടി രോഗമുക്തരായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്
ഇത് വരെ 10,57,805 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. നിലവില്‍ 5,45,318 പേരാണ് ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയില്‍ പതിനൊന്നായിരത്തിനും ആന്ധ്രപ്രദേശില്‍ പതിനായിരത്തിനും മുകളില്‍ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണ്ണാടകത്തില്‍ ആറായിരത്തിനും തമിഴ്നാട്ടില്‍ അയ്യായിരത്തിനും മുകളില്‍ കേസുകള്‍ സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ ആകെ രോഗികളുടെ എണ്ണം എണ്‍പതിനായിരം കടന്നു.
അതേ സമയം അണ്‍ലോക്ക് രണ്ടാം ഘട്ടം ഇന്ന് അവസാനിക്കും. അര്‍ദ്ധരാത്രി നിലവില്‍ വരുന്ന അണ്‍ലോക്ക് മൂന്നില്‍ രാത്രി കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ച് മുതല്‍ ജിമ്മുകളും യോഗ കേന്ദ്രങ്ങളും തുറക്കാനും അനുമതിയുണ്ട്.

Leave a Reply

Your email address will not be published.

error: Content is protected !!