വഖഫ് ബോര്‍ഡ് ചെയര്‍മാൻ ടി.കെ.ഹംസ രാജിക്ക്; ഒന്നര വർഷം മുൻപേ പടിയിറക്കം

മലപ്പുറം : കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം ബാക്കിനില്‍ക്കെ വഖഫ് ബോര്‍ഡ് ചെയര്‍മാൻ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി സിപിഎം നേതാവ് ടി.കെ.ഹംസ. വകുപ്പുമന്ത്രി വി.അബ്ദുറഹിമാനുമായുള്ള ഭിന്നതകളെ തുടർന്നാണു രാജിയെന്നാണു സൂചന. എന്നാൽ, മന്ത്രിയുമായി ഭിന്നതയില്ലെന്നും ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നും ഹംസ പ്രതികരിച്ചു. വഖഫ് ഭൂമി:‘നിയമാനുസൃതമായ ഭൂമി ഒഴിപ്പിച്ചെടുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം’ പദവി ഒഴിയുന്ന വിവരം പാര്‍ട്ടിയെ അറിയിച്ചതായും ഇക്കാര്യം പാര്‍ട്ടി അംഗീകരിച്ചതായും ഹംസ പറഞ്ഞു. ‘‘സംഘടനാരംഗത്തും സര്‍ക്കാരിലും വിവിധ പദവികള്‍ വഹിക്കുന്നതിനു പാര്‍ട്ടി നേതാക്കള്‍ക്കു 75 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നു. ഈ പദവിയിൽ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ എനിക്ക് 87 വയസ്സാകും. പാര്‍ട്ടി സെക്രട്ടേറിയറ്റുമായി ആലോചിച്ചാണു തീരുമാനമെടുത്തത്. വാര്‍ധക്യസഹജമായ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്.’’– ഹംസ പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രി വിളിച്ച യോഗങ്ങളിൽ ഹംസ പങ്കെടുക്കാതിരുന്നതാണ് പ്രശ്നങ്ങൾ വഷളാക്കിയത്. യോഗത്തിൽ പങ്കെടുക്കാത്തത് ഗുരുതര കൃത്യവിലോപമായി കാണുന്നുവെന്നു പരാമർശമുള്ള മിനുറ്റ്സ് പുറത്തുവന്നിരുന്നു. രാജിവയ്ക്കാനുള്ള ഹംസയുടെ തീരുമാനത്തെ കുറിച്ച് അറിയില്ലെന്ന് മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. അദ്ദേഹവുമായി യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. അദ്ദേഹം ചെയര്‍മാനായിരിക്കെ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

