KSDLIVENEWS

Real news for everyone

വി.ഡി സതീശന്റെ ഡ്രൈവറുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടിയെന്ന് പരാതി

SHARE THIS ON

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഡ്രൈവര്‍ ജെയിംസിന്റെ പേരില്‍ ഓണ്‍ലൈനില്‍ പണം തട്ടിയെന്ന് പരാതി. പറവൂര്‍ നഗരസഭയില്‍ താത്കാലിക ജീവനക്കാരന്‍ സുരാഗിന് 10,000 രൂപ നഷ്ടമായി. ജെയിംസിന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായ സുരാഗും ജെയിംസും പോലീസില്‍ പരാതി നല്‍കി. ജെയിംസിന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ജെയിംസിന്റെതന്നെ സുഹൃത്തായ സുരാഗിനോട് മെസ്സന്‍ജര്‍ വഴി പണമാവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. 20,000 രൂപയാണ് തട്ടിപ്പ് നടത്തിയയാള്‍ ചോദിച്ചത്. എന്നാല്‍ 10,000 രൂപയേ തന്റെ കൈയിലുള്ളു എന്ന് സുരാഗ് പറഞ്ഞു. തുടര്‍ന്ന് 10,000 രൂപ അയച്ചുനല്‍കുകയായിരുന്നു. പിന്നാലെ ജെയിംസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇ.എം.ഐ. അടക്കാന്‍ വെച്ചിരുന്ന പണമാണ് അയച്ചുകൊടുത്തതെന്ന് സുരാഗ് പറഞ്ഞു. സംഭവത്തില്‍ ജെയിംസ് റൂറല്‍ എസ്.പി.ക്കും സുരാഗ് നോര്‍ത്ത് പറവൂര്‍ പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!