KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
ചാലക്കുടി മടപ്പിള്ളി അബൂബക്കർ (67) സാഹിബാണ് മരിച്ചത്.

SHARE THIS ON

കഴിഞ്ഞ പതിനാലാം തീയതതി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു . ഉദ്ദേഹത്തിന്റെ ഭാര്യ സാജിതക്കും രോഗം വന്നിരുന്നു . സമ്പർക്കത്തിലുടെയാണ് ഇരുവർക്കും രോഗം വന്നത് . മറ്റു ചില രോഗങ്ങൾ കൂടി ഉള്ളത്തിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരികെ തിങ്കളാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു . കൊറോണ പ്രോട്ടോക്കോൾ പ്രകാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നാല് മണിക്ക് ശേഷം ചാലക്കുടി ആര്യങ്കാല ജുമാ മസ്ജിദിൽ സംസ്ക്കര . നടത്തും . രണ്ട് അടുത്ത ബന്ധുക്കൾ , രണ്ട് ആരോഗ്യ പ്രവർത്തകരും ചേർന്ന് മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് ഏറ്റുവാങ്ങിച്ച ശേഷം പള്ളിയിൽ എത്തിച്ച ശേഷം മയത്ത് നിസ്കാരത്തിന് ശേഷമായിരിക്കും പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടത്തുക . ചടങ്ങുകൾക്ക് നാല് ഡി വൈ എഫ് ഐ പ്രവർത്തകരും സഹായത്തിന് ഉണ്ടാക്കുമെന്ന് അധിക്ട പറഞ്ഞു . ഈ മരണത്തോടെ ചാലക്കുടി മേഖലയിൽ കൊറോണ ബാധിച്ച് നാലു പേരായി മരിക്കുന്നു … പടിഞ്ഞാറെ ചാലക്കുടി സ്വദേശി. ഡിന്നി ചാക്കോ , കൊരട്ടിതിരുമുടിക്കുന്ന് സ്വദേശി വിനോജ് ജോസ് . കോട്ടാറ്റ് സ്വദേശി രാമകൃഷ്ണനും മരണമടഞ്ഞിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!