ബേക്കൽ പാർക്ക് തുറക്കും
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പ്രവേശനം അനുവദിക്കുക.

പള്ളിക്കര:അന്താരാഷ്ട്ര ടൂറിസ്‌റ്റ് കേന്ദ്രമായ ബേക്കൽ കോട്ടയുടെ സമീപം പ്രവർത്തിക്കുന്ന ബേക്കൽ ബീച്ച് പാർക്ക് ഞായറാഴ്‌ച തുറക്കും. കോവിഡ് വ്യാപന പ്രതിരോധ ജാഗ്രതയുടെ ഭാഗമായി മാർച്ച് 14 നാണ് പാർക്ക് അടച്ചിട്ടത്. പ്രതിരോധ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് തുറക്കുന്നത്. ഒരുക്കങ്ങൾ ഏർപ്പെടുത്തിയതായി പള്ളിക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ രവിവർമൻ അറിയിച്ചു. ബീച്ച് പാർക്കിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റാൻ കൂടുതൽ വികസന സംരംഭം പാർക്കിൽ ഏർപ്പെടുത്തുമെന്ന് കലക്ടർ ഡോ. സജിത് ബാബു അറിയിച്ചു.

