KSDLIVENEWS

Real news for everyone

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല; ഗവര്‍ണര്‍ പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങള്‍

SHARE THIS ON

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരുമായുള്ള തര്‍ക്കത്തെ കുറിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങളാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തു കാര്യങ്ങളിലാണ് തര്‍ക്കങ്ങളുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തത വരുത്തണം. രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെക്കുറിച്ചാണോ ഗവര്‍ണര്‍ സൂചിപ്പിച്ചതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഈ അവസരത്തില്‍ ആറ് കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

“എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതില്‍ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തില്‍ പ്രേക്ഷകര്‍ക്കൊപ്പം വിനയ് ഫോര്‍ട്ട്

രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ചോദ്യങ്ങള്‍

ഇന്ത്യന്‍ പ്രസിഡന്‍്റിന് ഓണററി ഡി ലിറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ? എങ്കില്‍ എന്നാണ് ?
ഈ നിര്‍ദ്ദേശം സര്‍ക്കാരിന്‍്റെ ഇടപെടലിനെ തുടര്‍ന്ന് കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ നിരാകരിച്ചിരുന്നോ?
വൈസ് ചാന്‍സിലര്‍, ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം സിന്‍്റിക്കേറ്റിന്‍്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സര്‍ക്കാരിന്‍്റെ അഭിപ്രായം തേടിയോ? എങ്കില്‍ അത് ഏത് നിയമത്തിന്‍്റെ പിന്‍ബലത്തില്‍?
ഇത്തരത്തില്‍ ഡി ലിറ്റ് നല്‍കുന്ന വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമുണ്ടോ?
കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, അദ്ദേഹത്തിന്‍്റെ കാലാവധി തീരും മുന്‍പ് മൂന്ന് പേര്‍ക്ക് ഓണററി ഡി ലിറ്റ് നല്‍കാനുള്ള തീരുമാനം ഗവര്‍ണ്ണറുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നോ? എങ്കില്‍ എന്നാണ് പട്ടിക സമര്‍പ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്?
ഈ പട്ടികക്ക് ഇനിയും ഗവര്‍ണ്ണറുടെ അസ്സന്‍്റ് കിട്ടാത്തതിന്‍്റെ കാരണം സര്‍വകലാശാലക്ക് ബോധ്യമായിട്ടുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!