KSDLIVENEWS

Real news for everyone

സഹോദരിയോടാണ് വീട്ടുകാര്‍ക്ക് കൂടുതല്‍ സ്നേഹം, കത്തികൊണ്ട് കുത്തിയ ശേഷം കത്തിച്ചു; ജിത്തുവിന്റെ മൊഴി പുറത്ത്

SHARE THIS ON

കൊച്ചി: മൂത്ത സഹോദരിയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതി ജിത്തുവിന്റെ മൊഴി പൊലീസ് പുറത്തുവിട്ടു. 25വയസുകാരിയായ വിസ്മയയെ കത്തി വീശി വീഴ്ത്തിയശേഷം മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ശരീരത്തില്‍ തീ പടര്‍ന്നതോടെ ജിത്തുവിനെ ചേര്‍ത്തു പിടിക്കാനായി വിസ്മയ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന മേശയുടെ കാലുപയോഗിച്ച്‌ ജിത്തു പ്രതിരോധിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. സഹോദരിയോട് വീട്ടുകാര്‍ക്കുള്ള സ്നേഹക്കൂടുതലാണ് കൊലപാതകത്തില്‍ അവസാനിച്ചതെന്നാണ് മൊഴി.

അറസ്റ്റിലായ ജിത്തുവിനെ പൊലീസ് പെരുവാരത്തെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു.അക്രമണം നടത്തിയ സമയത്ത് ധരിച്ചിരുന്ന രക്തക്കറ പുരണ്ട വസ്ത്രം പൊലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. ഒരു മണിക്കൂറോളം തെളിവെടുപ്പ് നടന്നു. ജിത്തു കൃത്യമായി മൊഴികള്‍ നല്‍കിയെന്നാണ് പൊലീസ് പറഞ്ഞത്. വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ പറവൂര്‍ കോടതിയില്‍ ഹാജരാക്കും.

പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്ബില്‍ പ്രസാദത്തില്‍ ശിവാനന്ദന്റെയും ജിജിയുടെയും മക്കളാണ് വിസ്മയയും ജിത്തുവും. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് വിസ്മയ വീടിനുള്ളില്‍ വെന്തുമരിച്ചത്. മാതാപിതാക്കള്‍ ആലുവയില്‍ ഡോക്ടറെ കാണാന്‍ പോയ സമയത്തായിരുന്നു കൊലപാതകം. മാനസിക പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ജിത്തുവിന്റെ കൈകള്‍ ബന്ധിച്ച ശേഷമാണ് ഇവര്‍ പോയത്. എന്നാല്‍ ഇടയ്ക്കു ജിത്തു നിര്‍ബന്ധിച്ച്‌ സഹോദരിയെക്കൊണ്ട് കെട്ടഴിപ്പിക്കുകയായിരുന്നു. ജിത്തുവിന്റെ പ്രണയം ചേച്ചി ഇടപെട്ടു തകര്‍ത്തതു സംബന്ധിച്ച്‌ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ജിത്തു കത്തിയെടുത്തു വിസ്മയയെ കുത്തുകയായിരുന്നു. തുടര്‍ന്നു ജിത്തുവിനെ കാണാതായി. എറണാകുളം, തൃശൂര്‍ ജില്ലകളിലെ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ കാക്കനാടുള്ള ”തെരുവു വെളിച്ചം’ അനാഥാലയത്തില്‍ നിന്നുമാണ് ജിത്തുവിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!