KSDLIVENEWS

Real news for everyone

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്ബാട്ടി റായുഡു വൈഎസ്‌ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

SHARE THIS ON

വിജയവാഡ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്ബാട്ടി റായുഡു വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. വ്യാഴാഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു പാര്‍ട്ടി പ്രവേശനം.

മുഖ്യമന്ത്രിക്കൊപ്പം ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും എംപി പെഡ്ഡിറെഡ്ഡി മിഥുൻ റെഡ്ഡിയും റായുഡുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

“പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം അമ്ബാട്ടി റായുഡു മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും എംപി പെഡ്ഡിറെഡ്ഡി മിഥുൻ റെഡ്ഡിയും ചടങ്ങില്‍ പങ്കെടുത്തു,” വൈഎസ്‌ആര്‍സിപി ട്വീറ്റ് ചെയ്തു.

അമ്പാട്ടി റായുഡു ആഭ്യന്തര ക്രിക്കറ്റില്‍ ആന്ധ്രാപ്രദേശിനെയും ഹൈദരാബാദിനെയും പ്രതിനിധീകരിച്ച്‌ പാഡണിഞ്ഞിട്ടുണ്ട്. 2023 ഇന്ത്യൻ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സീസണിന് ശേഷം എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും റായുഡു വിരമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!