KSDLIVENEWS

Real news for everyone

ഒരു മതം മാത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയായ രീതിയല്ല;അയോധ്യയിലേക്കുള്ള ക്ഷണം നിരാകരിച്ചത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍: മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരാകരിച്ചതിലൂടെ മതനിരപേക്ഷതയോടുള്ള പ്രതിബന്ധത ഉയര്‍ത്തിപ്പിടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍.ഒരു മത ആരാധനാലയത്തിന്റെ ഉദ്ഘാടനം രാജ്യത്തിന്റെ പരിപാടിയായി ആഘോഷിക്കുന്നു. ഒരു മതം മാത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയായ രീതിയല്ലെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവ് മതേതരത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതേതരത്വമെന്നത് ഒരു രാജ്യമെന്ന നിലയില്‍ സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ ഇന്ത്യയുടെ സ്വത്വമാണ്. വിശ്വാസികളും അവിശ്വാസികളും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു. ഓരോ പൗരനും ഭരണഘടനാ സ്വാതന്ത്ര്യം തുല്യമായി അനുഭവിക്കണം. മത വിശ്വാസം വ്യക്തി സ്വാതന്ത്ര്യമാണ്
ഒരു മതം മാത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയായ രീതിയല്ല. ഒരു മതം വലുതും മറ്റൊന്ന് ചെറുതും എന്ന് പറയാന്‍ കഴിയില്ല. ഇന്ത്യന്‍ മതേതരത്വം മതത്തെയും ഭരണകൂടത്തെയും വേര്‍തിരിക്കുന്നതാണെന്ന് ജവഹര്‍ലാല്‍ നെഹ്റു തന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ പാരമ്പര്യം നമ്മുടെ ചരിത്രത്തിലുണ്ട്. എന്നാല്‍ ഇപ്പോള്‍ മതത്തെയും ഭരണകൂടത്തെയും വേര്‍തിരിക്കുന്ന രേഖ കുറഞ്ഞു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.ഒരു മതേതര രാഷ്ട്രമെന്ന നിലയില്‍ ഇത് അസ്വസ്ഥത സൃഷ്ടിക്കും.


ഒരു മതപരമായ ആരാധനാലയത്തിന്റെ ഉദ്ഘാടനം രാജ്യത്തിന്റെ പരിപാടിയായി ആഘോഷിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ക്ഷണം ലഭിച്ചു.അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാത്തതിലൂടെ മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുകയാണ്-മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!