KSDLIVENEWS

Real news for everyone

വിവിധ മേഘലകളിൽ മികച്ച സേവനം ചെയ്തവരെയും , പരീക്ഷകളിൽ വിജയിച്ചവരെയും അനുമോദിച്ചു

SHARE THIS ON

കാസർകോട്:

വിവിധ മേഘലകളിൽ മികച്ച സേവനം ചെയ്തവരെയും , പരീക്ഷകളിൽ വിജയിച്ചവരെയും മുസ്ലിം ലീഗ് ഖാസീലൈൻ ഇരുപത്തി നാലാം വാർഡ് കമ്മിറ്റി അനുമോദിച്ചു.
ഇരുപത്തി നാലാം വാർഡ് കൗൺസിലർ നൈമുന്നിസ അധ്യക്ഷത വഹിച്ചു.
കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ടി ഇ അബ്ദുല്ല ഉദ്ഘാടനം നിർവ്വഹിച്ചു.
കാസറഗോഡ് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ മുഖ്യഅതിഥിയായി.
എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഇരുപത്തി നാലാം വാർഡിൽ നിന്ന് വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും , കഴിഞ്ഞ അഞ്ചു വർഷകാലയളവിൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാർഡ് കൗൺസിലർ നൈമുന്നിസ എന്നിവർക്ക് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു . കോവിഡ് 19 പ്രതിരോധ പ്രവർത്തന രംഗത്ത് ദുബായ് കറാമാ മേഖലയിൽ മികച്ച സേവനം ചെയ്ത ഖാസീലൈൻ സ്വദേശിയും , ദുബായ് കെഎംസിസി മുനിസിപ്പൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഗഫൂർ ഊദ് , ഉദയഗിരി സി എഫ് എൽ ടി സിയിൽ സേവനം ചെയ്ത സഹദ് ബാങ്കോട് എന്നിവർക്ക് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല ഉപഹാരം നൽകി ആദരിച്ചു. ആരോഗ്യ രംഗത്ത് വാർഡിൽ മികച്ച സേവനം ചെയ്ത ആശാ വർക്കർ മിനിയ്ക്
കാസർഗോഡ് മുനിസിപ്പൽ ലീഗ് പ്രസിഡന്റ് അഡ്വ വി എം മുനീർ ഉപഹാരം നൽകി ആദരിച്ചു. അഷ്‌റഫ് പുതിയവളപ്പ്‌ , റഹ്മാൻ തൊട്ടാൻ , ശിഹാബ് ഊദ് , കെ എം അബ്ദുൽ അസീസ്‌ , അബ്ദുല്ല പടിഞ്ഞാർ , നവാസ് ഊദ് , അമീർ ഹൊന്നമൂല , അശ്ഹരി , സമീൻ , ബാഹിസ് എന്നിവർ സംബന്ധിച്ചു.
വാർഡ് ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ടി എം സ്വാഗതവും , ഗഫൂർ ഊദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!