ബാബരിയും അയോദ്ധ്യയും ചർച്ചയായി: മൈമൻ ടേബിൾ ടോക്ക് ശ്രദ്ധേയമായി

മൊഗ്രാൽ പുത്തൂർ : ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ കോട്ടക്കുന്ന് മർകസുൽ മൈമൻ സ്റ്റുഡന്റസ് അസോസിയേഷൻ സംഘടിപ്പിച്ച ടേബിൾ ടോക്ക് ശ്രദ്ധേയമായി.ഭരണ ഘടനയുടെ ഭരണം എന്ന വിഷയത്തിൽ നടന്ന ടേബിൾ ടോക്ക് ജവാദ് അഹ്മദ് റസ്‌വിയുടെ അദ്യക്ഷതയിൽ ലോ കോളേജ് അസ്സിസ്റ്റ:പ്രൊഫസർ അഡ്വ:അഹ്മദ് ഹസ്സൻ റസൂഖി ഉദ്ഘാടനം ചെയ്ത് ചർച്ചക്ക് നേതൃത്വം നൽകി.സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുൽ സലാം സഅദി,അഡ്വ.ആശിർ അബ്ബാസ് റസ്‌വി,മിസ്ഹബ് അബ്ദുൽ മജീദ്,ഹകീം ഹാജി,ജമാൽ പുഴയോരം,സയ്യിദ് ബദറുദ്ദീൻ കല്ലക്കട്ട,ഫാറൂഖ് മൊഗർ,ഫിറാസ് അബ്ദുൽ റഹ്മാൻ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

