ചലനാത്മക യൗവനത്തിന് ഊർജ്ജം പകർന്ന് എസ് വൈ എസ് ജില്ലാ യൂത്ത് കൗൺസിൽ സമാപിച്ചു

തൃക്കരിപ്പൂർ: ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം സംഘടിപ്പിക്കുന്ന പ്ലാറ്റിനം ഇയർ ആഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് ജില്ലാ കമ്മിറ്റി തൃക്കരിപ്പൂർ അൽ മുജമഇൽ സംഘടിപ്പിച്ച ഒന്നാം വാർഷിക യൂത്ത് കൗൺസിൽ സമാപിച്ചു.
കേരള മുസ്ലിം ജമാഅത്ത് തൃക്കരിപ്പൂർ സോൺ പ്രസിഡൻറ് എ.ബി അബ്ദുല്ല മാസ്റ്റർ പതാക ഉയർത്തി.
ജില്ലാ പ്രസിഡൻറ് അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബ്ദുറഷീദ് സഖാഫി മെരുവമ്പായി ഉദ്ഘാടനം ചെയ്തു. ദർസ്, പഠനം, പ്ലാറ്റിനം പദ്ധതി തുടങ്ങിയ സെഷനുകൾക്ക് സംസ്ഥാന നേതാക്കളായ സയ്യിദ് ജലാലുദ്ദീൻ തങ്ങൾ, ഇ കെ മുഹമ്മദ് കോയ സഖാഫി, അബ്ദു റഷീദ് നരിക്കോട് തുടങ്ങിയവർ നേതൃത്വം നൽകി. പൊതു റിപ്പോർട്ട്, സാമ്പത്തികം, ഓർഗനൈസിംഗ്, ദഅവ, സാമൂഹികം, സാംസ്കാരികം, സാന്ത്വനം എന്നീ ഡയറക്ടറേറ്റുകളുടെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾക്ക് അംഗീകാരം നൽകി.
അബ്ദുൽ കരീം ദർബാർ കട്ട,
മൂസ സഖാഫി കളത്തൂർ, സിദ്ദീഖ് സഖാഫി ബായാർ, അബൂബക്കർ കാമിൽ സഖാഫി, ജലീൽ സഖാഫി മാവിലാടം, താജുദ്ദീൻ മാസ്റ്റർ, ശിഹാബ് പാണത്തൂർ, അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സയ്യിദ് മുത്തുകോയ തങ്ങൾ കണ്ണവം സമാപന പ്രാർത്ഥന നടത്തി.

